ടി ശ്രിയ ശരണ്‍ ഭര്‍ത്താവിനൊപ്പം ബാഴ്‌സലോണയിലാണ്. ലോക്ഡൗണില്‍ സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താരം കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വ്യത്യസ്തമായ ആശയമിതാണ്.

കൊറോണ വൈറസ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചെന്നൈയിലെ ഒരു സംഘടനയുമായി യോജിച്ചു പ്രവര്‍ത്തിക്കുകയാണ് ശ്രേയ ഇപ്പോള്‍. വീടില്ലാത്തവരെയും അനാഥരെയും ദിവസക്കൂലിക്കാരായ സാധാരണ ജനങ്ങളെയും സഹായിക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്. അവരെ സഹായിക്കാനായി 200 രൂപ സംഭാവന നല്‍കിയ രശീതി കുറിപ്പിനൊപ്പം നല്‍കിയിരിക്കുന്ന ഈമെയില്‍ വിലാസത്തിലേക്ക് അയയ്ക്കണം. ശനിയാഴ്ച്ച രാത്രിവരെയുള്ള സംഭാവനകളാണ് ‌സ്വീകരിക്കുന്നത്. ഇന്ന് രാത്രി എട്ട് മണിയ്ക്കാണ് വിജയികളെ പ്രഖ്യാപിക്കുന്നത്. അയയ്ക്കുന്നവരില്‍ തിരഞ്ഞെടുക്കുന്ന രണ്ടുപേര്‍ക്ക് ശ്രിയയുമൊത്ത് നൃത്തവും യോഗയും അടങ്ങുന്ന പ്രത്യേക സെഷനില്‍ പങ്കുചേരാം. 15 മിനിട്ട് നേരം നീണ്ടുനില്‍ക്കുന്ന സെഷനിലായിരിക്കും പങ്കെടുക്കാന്‍ അവസരം.

shreya saran

Content Highlights : shriya saran instagram video corona relief dance and yoga session