ടി കൊണ്ടിരിക്കുന്ന ബസില്‍ വച്ച്  തനിക്ക് നേരെ ലൈംഗികാതിക്രമം നടന്നുവെന്ന് സീരിയന്‍ നടി ശ്രേനു പരീഖ്. കുട്ടിക്കാലത്ത് മുത്തച്ഛനൊപ്പം യാത്ര ചെയ്യുമ്പോഴാണ് ഒരു അപരിചിതനില്‍ നിന്ന് ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത തരത്തിലുള്ള അനുഭവം ഉണ്ടായതെന്ന് ശേനു പറയുന്നു. ഇന്‍സ്റ്റഗ്രാമിലാണ് ശ്രേനു തനിക്കുണ്ടായ അനുഭവത്തെക്കുറിച്ചെഴുതിയത്.

ശ്രേനുവിന്റെ കുറിപ്പ്‌ വായിക്കാം

ചെറുപ്രായത്തില്‍ അവധിക്കാലങ്ങള്‍ മുത്തച്ഛനും മുത്തശ്ശിക്കൊപ്പമാണ് ചെലവിടാറുണ്ടായിരുന്നത്. ഒരിക്കല്‍ ഞാന്‍ മുത്തച്ഛനൊപ്പം ബസില്‍ യാത്ര ചെയ്യുകയായിരുന്നു. നല്ല തിരക്കുണ്ടായിരുന്നു. ബസില്‍ സീറ്റ് കിട്ടാതെ വന്നപ്പോള്‍ അടുത്ത സീറ്റില്‍ ഉണ്ടായിരുന്ന ആളോട് തന്നെക്കൂടി ഇരുത്താമോയെന്ന് മുത്തച്ഛന്‍ ചോദിച്ചു. അയാള്‍ അത് സമ്മതിക്കുകയും എന്നെ മടിയില്‍ ഇരുത്തുകയും ചെയ്തു. കൊച്ചു കുട്ടി ആയതിനാല്‍ എനിക്ക് അതില്‍ ബുദ്ധിമുട്ട് തോന്നിയില്ല. 

ബസില്‍ തിരക്ക് കൂടിയതോടെ മുത്തച്ഛന്‍ എന്റെ അടുത്ത് നിന്ന് മാറി കുറച്ച് മുന്നോട്ട് നീങ്ങിനിന്നു. എന്നെ മടിയില്‍ ഇരുത്തിയയാള്‍ എന്റെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ തുടങ്ങി. ആദ്യം കരുതിയത് അയാള്‍ക്ക് ഇരിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് സംഭവിക്കുന്നതാണെന്നാണ്. എന്നാല്‍ അയാള്‍ മനപൂര്‍വ്വം ചെയ്യുന്നതാണെന്ന് എനിക്ക് പിന്നീട് തോന്നി. എന്തിനാണ് എന്നെ ഇങ്ങനെ തൊടുന്നതെന്ന് ഞാന്‍ അയാളോട് ചോദിച്ചു. മുത്തച്ഛന്‍ ദൂരെ ആയതിനാല്‍ എനിക്ക് സംസാരിക്കാന്‍ പറ്റിയില്ല. 

അന്ന് ഞാന്‍ ഇതു തുറന്ന് പറഞ്ഞെങ്കില്‍ അയാള്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കാമായിരുന്നു. പക്ഷേ, ഞാന്‍ ആരോടും പറഞ്ഞില്ല. എന്റേത് ആദ്യത്തെ അനുഭവമല്ല. എന്റെ കൂട്ടുകാര്‍ക്കും സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ  സമൂഹം എന്ത് വിചാരിക്കും എന്ന ചിന്ത ഞങ്ങളെ പുറകോട്ടു വലിച്ചു. ഇന്ന് സാഹചര്യങ്ങള്‍ മാറിയിട്ടുണ്ട്. സ്ത്രീകള്‍ മുന്നോട്ട് വരാന്‍ തുടങ്ങി. ഇത്തരം സംഭവങ്ങളില്‍ നാം നിശബ്ദരാകുമ്പോള്‍ അത് അക്രമികള്‍ക്ക് ഏറെ സഹായകരമാവും- ശ്രേനു കുറിച്ചു.

srenu