'തു ജൂത്തി മേം മക്കർ' പോസ്റ്റർ | photo: special arrangements
രണ്‍ബീര്‍ കപൂറും ശ്രദ്ധ കപൂറും പ്രധാന വേഷത്തിലെത്തുന്ന 'തു ജൂത്തി മേം മക്കര്‍' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായി. ലവ് രഞ്ജനാണ് ഈ റൊമാന്റിക് എന്റര്ടെയ്നര് സംവിധാനം ചെയ്യുന്നത്.
ലവ് രഞ്ജന്റെ കഥയ്ക്ക് ലവ് രഞ്ജനും രാഹുല്‍ മോഡിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം -പ്രീതം. പശ്ചാത്തല സംഗീതം -ഹിതേഷ് സോണിക്.
ലവ് രഞ്ജന്‍, അങ്കുര്‍ ഗര്‍ഗ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മാര്‍ച്ച് എട്ടിന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, ബ്രഹ്മാസ്ത്രയാണ് രണ്‍ബീറിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ആലിയ ബട്ട്, അമിതാഭ് ബച്ചന്, ഷാരൂഖ് ഖാന്, നാഗാര്‍ജുന തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ടായിരുന്നു. അയന് മുഖര്‍ജി സംവിധാനം ചെയ്ത ചിത്രം മികച്ച വിജയം സ്വന്തമാക്കിയിരുന്നു.
Content Highlights: Shraddha Kapoor and Ranbir Kapoor in Jhoothi Main Makkar trailer released
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..