ന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാണ് ആമിര്‍ ഖാൻ.  സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ എന്ന ചിത്രമാണ് ആമിറിൻ്റേതായി അടുത്തതായി പുറത്തിറങ്ങാനുള്ളത്.  സംഗീതം സ്വപ്‌നം കണ്ട് ജീവിക്കുന്ന ഇന്‍സു എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. സൈറാ വസീമാണ് ഇൻസുവിനെ അതരിപ്പിക്കുന്നത്. ശക്തി എന്ന സംഗീത സംവിധായകന്റെ കഥാപാത്രത്തെയാണ് ആമീര്‍ അവതരിപ്പിക്കുന്നത്. 

ചിത്രത്തിലെ പ്രധാന കഥാപാത്രമായെത്തുന്ന സൈറാ വസീമിനല്ലേ  കൂടുതൽ പ്രതിഫലം കൊടുക്കേണ്ടതെന്ന ചോദ്യത്തിന് ആമിര്‍ നൽകിയ ഇത്തരം ഇതാണ്. 

"അഭിനേതാക്കൾ പുരുഷനോ സ്ത്രീയോ എന്ന് നോക്കിയിട്ടല്ല പ്രതിഫലം നൽകുന്നത്. അഭിനയ രംഗത്തെ പ്രശസ്തിയും ആരാധകരുടെ എണ്ണവുമാണ് പ്രതിഫലം നിശ്ചയിക്കുന്നത്. 

സിനിമ മേഖലയിൽ രണ്ട് തരത്തിലുള്ള പ്രതിഫലമാണ് നൽകുക. ആദ്യത്തേത് ചെയ്യുന്ന ജോലിക്കുള്ള കൂലിയാണ്. മറ്റ് അഭിനേതാക്കൾ ചെയ്യുന്ന അതേ ജോലിയാണ് ഞാനും ചെയ്യുന്നത്. അവര്‍ക്കും തുല്യ പ്രതിഫലം ലഭിക്കണം. അതോടൊപ്പം സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ക്കും അഭിനേതാക്കൾക്കൊപ്പം പ്രതിഫലം ലഭിക്കണം

പ്രതിഫലം നിശ്ചയിക്കുന്നതിൽ രണ്ടാമത്തെ മാനദണ്ഡം ആളുകളെ തീയേറ്ററിലേക്ക് എത്തിക്കാനുള്ള താര മൂല്യമാണ്. അത് എല്ലാവര്‍ക്കും ഒരു പോലെ സാധിക്കണമെന്നില്ല. സലിം ജാവേദിൻ്റെ എഴുത്തും എ. ആര്‍ റഹാമാൻ്റെ സംഗീതവും എല്ലാം ഇത്തരത്തിൽ ജനങ്ങളെ തീയേറ്ററിലേക്ക് എത്തിക്കാൻ സാധിക്കുന്നവയാണ്. അതിനാൽ അവര്‍ കൂടുതൽ പ്രതിഫലം അര്‍ഹിക്കുന്നു.

എന്നെക്കാൾ കൂടുതൽ ആരാധകരെ തീയേറ്ററിൽ എത്തിക്കാൻ സൈറക്ക് സാധിക്കുമ്പോൾ തീര്‍ച്ചയായും എന്നേക്കാൾ കൂടുതൽ പ്രതിഫലം ലഭിക്കും. അതിനൊരിക്കലും സ്ത്രീ പുരുഷ വ്യത്യാസമില്ല."