Aneeshകണ്ണൂര്‍: മാതൃഭൂമി ന്യൂസിലെ ഷോ ഗുരുവിന് മികച്ച സിനിമാധിഷ്ഠിത പരിപാടിക്കുള്ള കെ.പി. ഉമ്മര്‍ ഫിലിം & ടി.വി. അവാര്‍ഡ്. അനീഷ് ആര്‍. നായരാണ് ഷോ ഗുരുവിന്റെ പ്രൊഡ്യൂസര്‍. നടന്‍ പ്രേകുമാര്‍, സംവിധായകന്‍ കലിം അഹമ്മദ്, നവാഗത സംവിധാകന്‍ ദിരീഷ് ദാമോദര്‍, യുവനടി രസ്‌ന പവിത്രന്‍ എന്നിവര്‍ക്കാണ് ഫിലിം അവാര്‍ഡുകള്‍.

ആത്സഖിയാണ് മികച്ച സീരിയല്‍. മോഹന്‍ കുപ്ലേരി(സംവിധയാകന്‍), മനോജ് പറവൂര്‍(നടന്‍), ബീന ആന്റണി(നടി) എന്നിവര്‍ക്കാണ് ടെലിവിഷന്‍ സീരിയല്‍ രംഗത്തെ പുരസ്‌കാരം. 

ചലച്ചിത്ര സംവിധായകന്‍ ആലപ്പി അഷ്‌റഫ് ചെയര്‍മാനായ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. സെപ്തംബര്‍ ഒമ്പതിന് പയ്യന്നൂരില്‍വെച്ചു നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.