വെബ്സീരീസിൽ നിന്ന് | Photo: youtu.be|30r-UG5RqKk
ക്യാമറയ്ക്ക് മുന്നിലും സ്റ്റേജിലും മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കോഴിക്കോട്ടെ ഒരു പറ്റം കലാകാരൻമാരുടെ സൃഷ്ടിയാണ് 'അവസ്ഥ ദി സിറ്റുവേഷന്‍' വെബ് സിരീസ്. ഒടുവിൽ പുറത്തിറങ്ങിയ 'ഒരു തേങ്ങാക്കഥ' അടക്കം 17 എപ്പിസോഡുകളാണ് പുറത്തിറങ്ങിയത്.
തേങ്ങ മോഷണവുമായി ബന്ധപ്പെട്ട രസകരമായ കഥയാണ് ഒരു തേങ്ങാക്കഥ പറയുന്നത്. പ്രദീപ് ബാലന്‍, ദേവരാജ് ദേവ്, രമേഷ് കാപ്പാട് തുടങ്ങിയവരാണ് അഭിനേതാക്കള്‍. നഗരത്തിലെത്തി മൂത്രമൊഴിക്കാൻ തോന്നിയാൽ അടഞ്ഞു കിടക്കുന്ന ശൗചാലയങ്ങൾ മാത്രമാണ് കാഴ്ച. ഇങ്ങനെയൊരു അവസ്ഥയെ ഫലിതരൂപത്തിൽ അവതരിപ്പിക്കുകയാണ് 'ശൗചാലയ്' എന്ന അവസ്ഥ വീഡിയോ. പ്രദീപ് ബാലനും ജിൽഷ ജിലുവും പ്രധാന വേഷത്തിലെത്തുന്ന ഇതിൽ സി.ടി. കബീർ, ദേവരാജ്, ഉമേഷ് പന്തീരാങ്കാവ്, സനുരാജ്, സുനീർ പാലാഴി, ഷംസു വെളളിപറമ്പ് എന്നിവരും സ്ക്രീനിലെത്തുന്നു.
അവസ്ഥയുടെ ആശയവും സംവിധാനവും ദേവരാജാണ്. എഡിറ്റിങ് അഷ്റഫ് പാലാഴിയും നിർമാണം നിസാർ മലയിലും ഡബിങ് ബബിലേഷും നിർവഹിച്ചു.
Content Highlights :ShouchalayAvastha 16 Devaraj Dev Malayalam Comedy Web Series
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..