രു പെണ്‍കുട്ടിയോട് പ്രണയം തുറന്നു പറയുന്ന യുവാവ്. അതിനിടയില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങള്‍ പതിനഞ്ച് മിനിറ്റ് നേരം നീണ്ടുനില്‍ക്കുന്ന ഒരൊറ്റ ഷോട്ടില്‍ പറയുന്ന ഹ്രസ്വചിത്രമാണ് 'YES' (Your Emotion Speak)

മലയാളം ഷോര്‍ട്ട് ഫിലിമുകളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ സിംഗിള്‍ ഷോട്ട് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 9:30 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.

കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളേജിലെ വിദ്യാര്‍ഥികളാണ് ക്യാമറക്കാഴ്ചകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രം അണിയിച്ചൊരുക്കിയത്.

യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത ചിത്രം നാല് ദിവസം കൊണ്ട് 52000 പേര്‍ കണ്ടു കഴിഞ്ഞു..

ക്രിഡോക്‌സ് ടാക്കീസിന്റെ ബാനറില്‍ അഖില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ജസ്റ്റിന്‍ മാത്യുവിന്റേതാണ്. ബിബിന്‍ മാത്യു പാറയിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്..

മൂന്ന് ഗാനങ്ങളുണ്ട് ചിത്രത്തില്‍. നിഖില്‍ തോമസ്, ആല്‍വിന്‍ രാജു, റിറ്റോ പി തങ്കച്ചന്‍ എന്നിവരുടെ വരികള്‍ക്ക് ഈണം നല്‍കിയത് ജോയല്‍ ജോണ്‍സാണ്.

അനന്ദു ജി കൃഷ്ണ ക്യാമറയും അജ്മല്‍ സാബു എഡിറ്റിങ്ങും നിര്‍വഹിച്ചു.

അന്‍വിന്‍ ജോണ്‍സന്‍, സുശാന്ത് നൈനാന്‍ കോശി, നിഖില്‍ സാഖ്, ജീവന്‍ ജോര്‍ജ്, വെറോനൈസ് പിജി എന്നിവരാണ് മുഖ്യവേഷങ്ങള്‍ കൈകാര്യം ചെയ്തത്.

ശ്യാം, സച്ചിന്‍, ജോതിന്‍, അശ്വിന്‍, ജിയോ, ഗോവിന്ദ് ആല്‍ഫി എന്നിവരാണ് അണിയറയില്‍.