WHO ഹ്രസ്വചിത്രം
വ്യത്യസ്തമായ പ്രമേയം കൊണ്ട് ശ്രദ്ധ നേടുകയാണ് സുമേഷ് എസ് ജലജ അണിയിച്ചൊരുക്കിയ 'WHO' എന്ന ഹൊറര്‍ ഹ്രസ്വചിത്രം. സിനിമ മോഹവുമായി ജീവിക്കുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയിലൂടെയാണ് ചിത്രത്തിന്റെ ത്രില്ലിംഗ് പാര്‍ട്ടിലേക്ക് എത്തുന്നത്.
സിനിമയെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ വേണ്ടി ഇരുവരും നടത്തുന്ന യാത്രക്കിടയില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളാണ് 'WHO' യുടെ പിന്നില്‍.
യാത്രക്കിടയില്‍ കാട്ടിലെ ഒരു വീട്ടില്‍ അപ്രതീക്ഷിതമായി എത്തിച്ചേരുകയും പിന്നീട് അവിടെ ഉണ്ടാകുന്ന ട്വിസ്റ്റുകളാണ് ഈ ഹ്രസ്വചിത്രത്തെ ഒരു ത്രില്ലിംഗ് മൂഡില്‍ എത്തിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് 'WHO' ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ആദ്യ ഭാഗമാണ് ഇപ്പോള്‍ റിലീസ് ചെയ്തിട്ടുള്ളത്. ആദ്യ ഭാഗത്തിലെ നിഗൂഢതകളുടെ ചുരുളഴിക്കുവാന്‍ രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കേണ്ടതുണ്ട്.
ശരത്ബാബുവാണ് 'WHO' നിര്‍മിച്ചിരിക്കുന്നത്. ആര്യന്‍ അനില്‍, ജാബിര്‍, അശ്വിന്‍ ജയന്‍, ഉല്ലാസ് വി സി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Content Highlights: short film by sumesh s jalaja WHO horror short film


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..