ശോഭു യർലഗട, രാജമൗലി
രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം 'ആര്‍.ആര്‍.ആറി'നേക്കുറിച്ച് റസൂല്‍ പൂക്കുട്ടി പറഞ്ഞ അഭിപ്രായത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്. ചിത്രത്തെ മാലിന്യമെന്ന് വിശേഷിപ്പിച്ച മുനീഷ് ഭരദ്വാജിന്റെ ട്വീറ്റിന് മറുപടിയായി 'ആര്‍.ആര്‍.ആര്‍.' ഒരു ഗേ (സ്വവര്‍ഗ പുരുഷപ്രേമികളുടെ) ചിത്രമെന്നാണ് റസൂല്‍ പൂക്കുട്ടി പറഞ്ഞത്. കൂടാതെ നായിക ആലിയ ഭട്ടിന്റെ കഥാപാത്രത്തെ കാഴ്ച്ചവസ്തുവായി വിശേഷിപ്പിക്കുകയും ചെയ്തു. ഇതിനെതിരേ സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.
നിര്‍മാതാവ് ശോഭു യാര്‍ലഗടയും വിവാദത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. 'ആര്‍.ആര്‍.ആര്‍.' സ്വവര്‍ഗപുരുഷപ്രേമികളുടെ കഥയാണെങ്കില്‍ എന്താണ് കുഴപ്പമെന്ന് റസൂല്‍ പൂക്കുട്ടിയുടെ ട്വീറ്റ് റിട്വീറ്റ് ചെയ്ത് ശോഭു യര്‍ലഗട ചോദിക്കുന്നു.
'ആര്‍.ആര്‍.ആര്‍.' ഒരു ഗേ ലൗ സ്‌റ്റോറിയാണെന്ന് എനിക്ക് തോന്നുന്നില്ല. എന്നാല്‍ ആണെങ്കില്‍ പോലും അതില്‍ എന്താണ് കുഴപ്പം? അതൊരു മോശം കാര്യമാണോ? എങ്ങിനെയാണ് നിങ്ങള്‍ക്ക് ഇത് വച്ച് സമര്‍ഥിക്കാന്‍ സാധിക്കുന്നത്. നിങ്ങളുടേത് പോലെ ഇത്രയും നേട്ടങ്ങള്‍ കൊയ്ത ഒരാള്‍ ഇത്രയും തരം താഴുന്നത് കാണുന്നതില്‍ അതിയായ നിരാശയുണ്ട്- ശോഭു യര്‍ലഗട കുറിച്ചു.
രാജമൗലിയുടെ തന്നെ 'ബാഹുബലി' ആദ്യഭാഗവും രണ്ടാംഭാഗവും നിര്‍മിച്ചത് ശോഭു യര്‍ലഗടയാണ്. 'വേദം' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം നിര്‍മാണരംഗത്തെത്തിയത്. കഴിഞ്ഞദിവസം രാത്രി 'ആര്‍.ആര്‍.ആര്‍' എന്നു പേരുള്ള മാലിന്യത്തിന്റെ 30 മിനിറ്റ് കണ്ടു എന്നായിരുന്നു മുനിഷ് ട്വീറ്റ് ചെയ്തത്. അതിന് മറുപടിയായാണ് റസൂല്‍ പൂക്കുട്ടിയുടെ പരാമര്‍ശങ്ങള്‍ വന്നത്.
ഓസകര്‍ ജേതാവു കൂടിയായ റസൂല്‍ പൂക്കുട്ടിയില്‍നിന്ന് ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ പ്രതീക്ഷിച്ചില്ലെന്ന് വിമര്‍ശകര്‍ പറയുന്നു. നിങ്ങള്‍ കരഞ്ഞുകൊണ്ടേയിരിക്കും, നമ്മള്‍ പുതിയ ഉയരങ്ങള്‍ കീഴടക്കിക്കൊണ്ടേയിരിക്കും എന്നാണ് ഒരു ആരാധകന്റെ പ്രതികരണം. 'ആര്‍.ആര്‍.ആര്‍' ഡോക്യുമെന്ററി പ്രേമികള്‍ക്കു വേണ്ടിയുള്ളതല്ലെന്നും നിങ്ങളുടെ അഭിപ്രായത്തിന് ശേഷം ഭൂമിക്ക് ഒരു മാറ്റവുമില്ലെന്നൊക്കെ നീളുന്നു പ്രതികരണങ്ങള്‍.
ഓ.ടി.ടിയില്‍ റിലീസായ ശേഷം സിനിമ കണ്ട ചില വിദേശികള്‍ ഇത് ഗേ ചിത്രമാണെന്ന് അഭിപ്രായപ്പെട്ടത് വാര്‍ത്തയായിരുന്നു. ജൂനിയര്‍ എന്‍.ടി.ആറിന്റെയും രാം ചരണിന്റെയും കഥാപാത്രങ്ങള്‍ സ്വവര്‍ഗാനുരാഗികള്‍ ആണെന്നാണ് അവര്‍ വിലയിരുത്തിയത്. 'ആര്‍.ആര്‍.ആര്‍.' ഒരു തെന്നിന്ത്യന്‍ സിനിമയാണ്. അതില്‍ ഏറ്റവും വലിയ ആകര്‍ഷണം സ്വവര്‍ഗാനുരാഗികളായ നായകന്‍മാരാണ്, എന്നിങ്ങനെയായിരുന്നു അന്ന് പ്രചരിച്ച കമന്റുകള്‍.
മാര്‍ച്ച് 25-നാണ് 'ആര്‍.ആര്‍.ആര്‍' റിലീസ് ചെയ്തത്. 1150 കോടി രൂപയോളമായിരുന്നു ചിത്രത്തിന്റെ ബോക്സ് ഓഫീസ് വരുമാനം. സ്വതന്ത്ര്യസമരസേനാനികളായ കൊമാരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അവരുടെ സൗഹൃദവും പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം.
Content Highlights: Shobu Yarlagadda against Resul Pookutty, RRR, Alia Bhatt, SS Rajamouli, Gay Remark
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..