ടി ശോഭന പങ്കുവെക്കുന്ന ഒരു അപൂര്‍വചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. മുന്‍ലോകസുന്ദരി ഐശ്വര്യ റായ് ബച്ചന്‍ തന്റെ അമ്മയ്ക്കും തനിക്കുമൊപ്പം നില്‍ക്കുന്ന ചിത്രമാണ് ശോഭന പങ്കുവെച്ചത്.

മണിരത്‌നം സംവിധാനം ചെയ്ത രാവണിലെ ഒരു പാട്ടിന്റെ കോറിയോഗ്രാഫിക്കിടയില്‍ എടുത്ത ചിത്രമാണെന്നും ശോഭന പോസ്റ്റില്‍ പറയുന്നു.ശോഭനയുടെ അമ്മ ആനന്ദം ചന്ദ്രകുമാറും ചിത്രത്തിലുണ്ട്.

1994ലാണ് ഐശ്വര്യ ലോകസുന്ദരിപ്പട്ടം ചൂടുന്നത്. അതേ വര്‍ഷം സുസ്മിത സെന്‍ മിസ് ഇന്ത്യയായും മിസ് യൂണിവേഴ്‌സ് ആയും തിരഞ്ഞെടുക്കപ്പെട്ടു. ഐശ്വര്യ മിസ് ഇന്ത്യ ഫസ്റ്റ് റണ്ണര്‍ അപ് ആയിരുന്നു.

ലോകം അറിയപ്പെടുന്ന നര്‍ത്തകിയും മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം രണ്ടു തവണയും പദ്മശ്രീയും സ്വന്തമാക്കിയ തെന്നിന്ത്യന്‍ നടി കൂടിയായ ശോഭനയാണ് രാവണിലെ നൃത്തരംഗങ്ങള്‍ക്ക് കോറിയോഗ്രാഫി നിര്‍വഹിച്ചത്.

Content Highlights : shobhana shares a throwback with aiswarya rai bachchan