Shobhana
മലയാളത്തിന് എക്കാലത്തും പ്രിയങ്കരിയായ നായികയാണ് ശോഭന. ഈയടുത്താണ് താരം സോഷ്യൽ മീഡിയയിലും സജീവമായത്.നൃത്ത വീഡിയോകളും നൃത്തവിദ്യാലയമായ ‘ കലാർപ്പണ’ യിലെ കുട്ടികളുടെ വിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോൾ ശോഭനയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പാന്റും ടോപ്പുമണിഞ്ഞ് അൽപ്പം വ്യത്യസ്തമായ ഗെറ്റപ്പിലാണ് ശോഭനയെ ചിത്രങ്ങളിൽ കാണുന്നത്. പുതിയ സിനിമയിൽ നിന്നുള്ളതാണോ അതോ ഏതെങ്കിലും പരിപാടിയുടെ ഭാഗമായി പകർത്തിയതാണോ ചിത്രങ്ങൾ എന്ന് വ്യക്തമല്ല. എന്തായാലും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
നൃത്തത്തിനായി ജീവിതം ഉഴിഞ്ഞുവച്ച താരമാണ് ശോഭന. മികച്ച അഭിനേതാവിനുള്ള ദേശീയ പുരസ്കാരമടക്കം കരസ്ഥമാക്കിയിട്ടുള്ള നടി നൃത്തപരിപാടികളുടെ തിരക്കുകൾ കാരണം കുറച്ചുകാലമായി സിനിമയിൽ അധികം സജീവമല്ല.
വളരെക്കാലത്തിനു ശേഷം സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് ശോഭന അഭിനയിച്ചത്. ചിത്രത്തിലെ ശോഭന-സുരേഷ് ഗോപി താരകോമ്പോയെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.
Content Highlightsb : Shobhana New pics latest photos goes Viral
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..