Shobhana
സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി പുരസ്കാര വേദിയില്‍ ചിരിയുണര്‍ത്തി നടി ശോഭന. പുരസ്കാരം നേടിയ ശേഷമുള്ള ശോഭനയുടെ രസകരമായ പ്രതികരണത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ശോഭനയ്ക്ക് പുരസ്കാരം.
പുരസ്കാരം വാങ്ങിയ ശേഷം ''സൈമ അവസാനം എനിക്ക് ഒരു അവാര്‍ഡ് തന്നല്ലോ. കുറച്ചു ത്രില്ലൊക്കെ ഉണ്ട്, താങ്ക്യൂട്ടോ'' എന്നായിരുന്നു ശോഭന പറഞ്ഞത്.
വേദിയില്‍ നിന്ന് ഇറങ്ങും മുന്‍പ് കുട്ടികളെ പോലെ ശോഭന തുള്ളി ചാടുന്നതും കാണാം. സദസ്സില്‍ ഉണ്ടായിരുന്ന ആരോ പകര്‍ത്തിയ വീഡിയോയാണ് വൈറലാകുന്നത്.
Content Highlights: Shobhana actress funny reaction after receiving SIIMA Awards, Viral Video, Varane Avashyamundu
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..