ടി ശോഭനയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് വാർത്തയായിരുന്നു. താരം തന്നെയാണ് ഇക്കാര്യം മറ്റൊരു അക്കൗണ്ടിലൂടെ ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ അക്കൗണ്ട് തിരിച്ചുപിടിച്ചതായി വ്യക്തമാക്കിയിരിക്കുകയാണ് ശോഭന.

ശോഭനയുടെ അമ്മായിയും പഴയകാല നടിയുമായിരുന്ന രാ​ഗിണിയുടെ മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ശോഭന അക്കൗണ്ട് തിരിച്ചു പിടിച്ച കാര്യം അറിയിച്ചത്.

"ബുദ്ധിമുട്ട് ഉണ്ടായപ്പോള്‍ ഒപ്പം നിന്നതിന് എല്ലാ ഫോളോവേഴ്സിനും നന്ദി.. വീണ്ടും നിങ്ങളിലേക്ക് എത്താൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. എന്റെ കസിൻ രാ​ഗിണി ആന്റിയുടെ മകൾ മഹായ്ക്കൊപ്പമുള്ള ചിത്രമാണിത്".ശോഭന കുറിച്ചു.

Shobhana

കഴിഞ്ഞ ദിവസമാണ് താരത്തിന്റെ ഒ​ദ്യോ​ഗിക അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. ശോഭനയുമായി ബന്ധമില്ലാത്ത പോസ്റ്റുകളും പേജിൽ വന്നിരുന്നു. അതൊക്കെ ഇപ്പോള്‍ നീക്കം ചെയ്‍തിട്ടുണ്ട്..

Content Highlights : Shobhana Facebook Account Retrieved