-
കന്നഡ നടന് ചിരഞ്ജീവി സര്‍ജയുടെ മരണത്തില്‍ ഞെട്ടിയിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമാലോകം. നിരവധി സിനിമാതാരങ്ങളാണ് നടന്റെ അപ്രതീക്ഷിത മരണത്തില്‍ അനുശോചനമറിയിച്ചിരിക്കുന്നത്. നോവലിസ്റ്റും മാധ്യമപ്രവര്‍ത്തകയുമായ ശോഭാ ഡേയും നടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ നോവലിസ്റ്റിന് ഒരു അബദ്ധം പറ്റി. തെലുഗു സൂപ്പര്‍താരം ചിരഞ്ജീവിയുടെ ചിത്രമാണ് ട്വീറ്റില്‍ ഉള്‍പ്പെടുത്തിയത്.
'ഒരു താരം കൂടി നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു. തീരാ നഷ്ടം തന്നെ..' കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു എന്നായിരുന്നു ശോഭാ ഡേയുടെ ട്വീറ്റ്. പിന്നീട് അമളി മനസ്സിലാക്കി ശോഭാ ഡേ ട്വീറ്റ് പിന്‍വലിച്ചെങ്കിലും ദേശീയ മാധ്യമങ്ങളിലെല്ലാം പെട്ടെന്നു വാര്‍ത്ത പ്രചരിച്ചു.

Content Highlights : shobhaa de tweet about kannada actor chiranjeevi sarja death
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..