ഒരിക്കലെങ്കിലും മമ്മൂട്ടിയുടെ നെഞ്ചിൽ തല ചേർത്തുവെക്കണം, സ്വർ​ഗത്തിൽ പോയതുപോലെയുണ്ടാവും- ശോഭ ഡേ


1 min read
Read later
Print
Share

ബോളിവുഡിലെയോ ഹോളിവുഡിലെയോ വേറൊരു നടനും പാറപോലുള്ള ഇത്രയും വിരിഞ്ഞ മാറിടമില്ല. പിന്നെ ആ ശബ്ദവും കണ്ണുകളിലെ കരുണയും മൃദുലതയും പ്രകടനങ്ങളിലെ സാമർത്ഥ്യവും അദ്ദേഹത്തിന്റെ പ്രത്യേകതയാണെന്നും ശോഭാ ഡേ പറഞ്ഞു.

ശോഭാ ഡേ | ഫോട്ടോ: ബി. മുരളികൃഷ്ണൻ | മാതൃഭൂമി

തിരുവനന്തപുരം: ഒരിക്കൽക്കൂടി ജീവിക്കാൻ അവസരം കിട്ടുകയാണെങ്കിൽ മമ്മൂട്ടിയാവാനാണ് ആ​ഗ്രഹമെന്ന് എഴുത്തുകാരി ശോഭാ ഡേ. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ സ്വാതി നാ​ഗരാജുമൊത്തുള്ള സെഷനിലായിരുന്നു ശോഭാ ഡേയുടെ ഈ പരാമർശം. എന്തുകൊണ്ട് മമ്മൂട്ടിയെന്ന ക്യൂറേറ്ററുടെ ചോദ്യത്തിന് താനദ്ദേഹത്തെ ആരാധിക്കുന്നുവെന്ന് അവർ മറുപടി പറഞ്ഞു.

കുറച്ച് പഴയ സിനിമയിലാണ് താൻ മമ്മൂട്ടിയെ കണ്ടത്. അന്നുതന്നെ അദ്ദേഹത്തെ വളരെയേറെ ഇഷ്ടമായി. ഞാൻ എന്നെങ്കിലും മമ്മൂട്ടിയെ നേരിട്ടുകാണുമോ എന്ന് ഞാൻ എന്റെ ഭർത്താവിനോടു ചോദിച്ചിട്ടുണ്ട്. ബോളിവുഡിലെയോ ഹോളിവുഡിലെയോ വേറൊരു നടനും പാറപോലുള്ള ഇത്രയും വിരിഞ്ഞ മാറിടമില്ല. പിന്നെ ആ ശബ്ദവും കണ്ണുകളിലെ കരുണയും മൃദുലതയും പ്രകടനങ്ങളിലെ സാമർത്ഥ്യവും അദ്ദേഹത്തിന്റെ പ്രത്യേകതയാണെന്നും ശോഭാ ഡേ പറഞ്ഞു.

എന്നെങ്കിലും അദ്ദേഹത്തെ കാണുകയാണെങ്കിൽ അര സെക്കൻഡ് നേരമെങ്കിലും അദ്ദേഹത്തിന്റെ നെഞ്ചിൽ തലചേർത്തുവെയ്ക്കണം, ഒരു മൈക്രോ സെക്കൻഡ് നേരത്തേക്കെങ്കിലും. സ്വർ​ഗത്തിൽ പോയതുപോലെയുണ്ടാവും അത്. പിന്നെ ആ പുഞ്ചിരിയും. ഞാൻ എന്റെ കുറ്റസമ്മതം നടത്തിക്കഴിഞ്ഞു, ശോഭാ ഡേ കൂട്ടിച്ചേർത്തു. നാലുദിവസം നീണ്ട ക-മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം കഴിഞ്ഞദിവസമാണ് സമാപിച്ചത്.

Content Highlights: shobhaa de about mammootty in mbifl 2023, shobhaa de interview

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023

Most Commented