തൃശ്ശൂര്‍: ദൃശ്യ-ശബ്ദ-വിസ്മയങ്ങളുടെ അത്യാകര്‍ഷക താളമൊരുക്കുന്ന 'ട്രാന്‍സ്' നൃത്തരൂപവുമായി പ്രശസ്ത നടിയും നര്‍ത്തകിയുമായ ശോഭന തൃശൂരില്‍. മാതൃഭൂമിയും ക്ലബ്ബ് എഫ് എമ്മും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടി ജനുവരി 28ന് വൈകിട്ട് 6.30ന് പുഴയ്ക്കലുള്ള ലുലു 'കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മുന്നിലാണ് പരിപാടി അവതരിപ്പിക്കുന്നത്.

ക്ലാസിക്കല്‍-സൂഫി- സമകാലിക നൃത്തരൂപങ്ങള്‍ക്കൊപ്പം ഇന്ത്യന്‍, ഏഷ്യന്‍, വെസ്റ്റേണ്‍ സംഗീത സംസ്‌കാരങ്ങളും ഇഴചേരുന്ന നൃത്തരൂപമാണ് ട്രാന്‍സ്. വിഷ്ണു-ശിവ പുരാണങ്ങളുടെ സംഗമത്തിനൊപ്പം മഗ്ദലന മറിയത്തെയും അവതരിപ്പിക്കുന്നുവെന്നത് ട്രാന്‍സിനെ തികച്ചും വ്യത്യസ്തമാക്കുന്നു. 

പരിപാടിയോട് അനുബന്ധിച്ച് പരമ്പരാഗത ശൈലിയിലുള്ള ഭരതനാട്യവും ശോഭന അവതരിപ്പിക്കും. ഡാന്‍സിങ് ഡ്രംസിന്റെ മാസ്മരികത ആസ്വദിക്കുവാനുള്ള അപൂര്‍വ അവസരം കൂടിയാണിത്. ദീപാലങ്കാരങ്ങളുടെയും സംഗീതത്തിന്റെയും അകമ്പടിയോടെ അവതരിപ്പിക്കുന്ന ട്രാന്‍സ്, ഓസ്‌ട്രേലിയ,യു.കെ.,ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് പ്രശംസ നേടിയിട്ടുണ്ട്. 

കേരളത്തിലെ പ്രമുഖ മൊബൈല്‍ ഫോണ്‍ ഡീലറായ മൈ ജി മൊബൈലാണ് ഈ പരിപാടിയുടെ ടൈറ്റില്‍ സ്‌പോണ്‍സര്‍. പിട്ടാപ്പിള്ളില്‍ ഏജന്‍സീസാണ് പവേര്‍ഡ് ബൈ സ്‌പോണ്‍സര്‍. ബോട്ട് ടു യൂ ബൈ പോണ്‍സര്‍ ജോസ് ആലുക്കാസ്. അശ്വിനി ഹോസ്പിറ്റല്‍, ഇമ്മാനുവല്‍ സില്‍ക്‌സ്, കൈലാസ നാഥാ വിദ്യാനികേതന്‍ സ്‌കൂള്‍, മെല്‍ക്കര്‍ ഫിനാന്‍സ് ആന്‍ഡ് ലീസിംഗ്, സിഡ്ബി, ഫസ്റ്റ് ഗിയര്‍ റെന്റല്‍ സര്‍വ്വീസ്, ടയര്‍ മാള്‍, ബെസ്റ്റ് വുഡ്, പുല്ലോക്കാരന്‍ ഫര്‍ണിച്ചര്‍, ജോയ്‌സ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സ് എന്നിവരാണ് മറ്റ് സ്‌പോണ്‍സര്‍മാര്‍.

content highlights: Shobana trance dance programme at thrissur on january 28