മകൾ അനന്തനാരായണിക്കൊപ്പമുള്ള വീഡിയോ പങ്കുവച്ച് പ്രിയ നടി ശോഭന.  മകളുടെ പഠന കാര്യങ്ങൾ അന്വേഷിക്കുന്ന ശോഭനയെയാണ് വിഡിയോയിൽ കാണുന്നത്. മക്കളുടെ പഠനകാര്യത്തിൽ രക്ഷിതാക്കൾക്ക് ശോഭന ചില ഉപദേശങ്ങളും പങ്കുവയ്ക്കുന്നുണ്ട്. 

മകളോട് പുസ്തകം എവിടെയെന്നും  പാഠഭാഗങ്ങൾ പൂർത്തിയാക്കിയിട്ടില്ലല്ലോ എന്നും ചോദിക്കുന്നുണ്ട്. മകളുടെ വിശേഷങ്ങളും ആരാധകർ കമന്റായി ചോദിക്കുന്നുണ്ട്. അനന്തനാരായണി ഏത് ക്ലാസിലാണ് പഠിക്കുന്നതെന്നും നൃത്തം പഠിക്കുന്നുണ്ടോ എന്നൊക്കെയാണ് ആരാധകർക്ക് അറിയേണ്ടത്.. 

നേരത്തെ നാരായണിക്കൊപ്പം ബീച്ചിൽ അവധിയാഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ വൈറലായി മാറിയിരുന്നു. 

വളരെക്കാലത്തിനു ശേഷം സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് ശോഭന അഭിനയിച്ചത്. ചിത്രത്തിലെ ശോഭന-സുരേഷ് ​ഗോപി താരകോമ്പോയെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.

Content Highlightsb : Shobana New video with daughter ananthanarayani viral