Photo | Instagram, Shobana
മലയാളത്തിനേറെ പ്രിയപ്പെട്ട താരജോഡികളാണ് മമ്മൂട്ടിയും ശോഭനയും. നിരവധി ഹിറ്റ് ചിത്രങ്ങളാണ് ഈ താരകോമ്പോ മലയാളത്തിന് സമ്മാനിച്ചത്. ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പമുള്ള ഫാൻ മൊമന്റ് ചിത്രം പങ്കുവച്ചിരിക്കുകയാണ് ശോഭന. 'ക്യാപ്റ്റനെ സന്ദർശിച്ചപ്പോൾ' എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്.
പഴയതിൽ നിന്നും ഒരു മാറ്റവുമില്ല ഇരുവർക്കുമെന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.
യാത്ര, മഴയെത്തും മുമ്പേ, വിഷ്ണു, ഹിറ്റ്ലർ, പപ്പയുടെ സ്വന്തം അപ്പൂസ്, കളിയൂഞ്ഞാൽ, ഗോളാന്തര വാർത്തകൾ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഈ കൂട്ടുകെട്ട് ഒന്നിച്ചു.
2000ൽ റിലീസ് ചെയ്ത വല്യേട്ടൻ ആണ് മമ്മൂട്ടി-ശോഭന താരജോഡികൾ ഒന്നിച്ച് ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം.
Content Highlights : Shobana Fan Moment With Mammootty,Shobana Mammootty movies
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..