ഇന്ത്യന്‍ ചലചിത്ര ലോകത്ത് സജീവമായിരിക്കുന്ന മീ ടൂ മൂവ്‌മെന്റില്‍ നടി ശോഭനയുടെ മീടൂ സ്റ്റാറ്റസ് ആണ് ഏവരെയും ഞെട്ടിച്ചത്. എന്നാല്‍ സ്റ്റാററ്‌സ് ഇട്ടത് വലിയ ചര്‍ച്ചയായതോടെ താരം അത് പിന്‍വലിക്കുകയും ചെയ്തു. 

shobana

ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധിയാളുകളാണ് പോസ്റ്റിന് പ്രതികരണവുമായി എത്തിയത്. അതിനിടയിലാണ് മീടൂ സംബന്ധിച്ച പോസ്റ്റ് താരം നീക്കം ചെയ്തത്.ഇത്രയും കാലം എന്തുകൊണ്ട് ഇത് പറഞ്ഞില്ലെന്നും ശോഭനയെ അധിക്ഷേപിക്കുന്ന തരത്തിലുള്ളതും വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള കമന്റുകളും പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതോടെയാണോ താരം പോസ്റ്റ് പിന്‍വലിച്ചതെന്ന് വ്യക്തമല്ല.

പിന്നാലെ അല്പസമയത്തിനകം വിശദീകരമവുമായി താരം രംഗത്തെത്തുകയും ചെയ്തു.ഏത് തരത്തിലുമുള്ള ലൈംഗിക പീഡനങ്ങളെയും എതിര്‍ത്തുകൊണ്ട് അവയ്‌ക്കെതിരേ ശബ്ദമുയര്‍ത്തിയ സ്ത്രീകള്‍ക്കുള്ള പിന്തുണയാണ് മീ ടൂ.. ഭാവിയില്‍ സ്ത്രീകള്‍ക്ക് ജോലി ചെയ്യനുള്ള മികച്ച അന്തരീക്ഷം ഒരുക്കിക്കൊടുക്കാന്‍ ഇതൊരു തുടക്കമാകുമെന്ന് ഞാന്‍ കരുതുന്നു ശോഭന കുറിച്ചു.

shobana

എന്നാല്‍ ഇതിനു താഴെയും നിരവധി പേരാണ് താരത്തിനെതിരേ വിമര്‍ശനവുമായും ട്രോളുകളുമായും രംഗത്തെത്തിയിരിക്കുന്നത്. 

shobana

Content highlights : shobana actress me too post facebook shobana actress