-
ഷെെൻ ടോം ചാക്കോ, രജിഷ വിജയൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്തെ വൈറ്റിലയിൽ ആരംഭിച്ചു. കോവിഡ് കാലത്തെ എല്ലാ സർക്കാർ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്, ആരോഗ്യസംബന്ധിയായ സാധ്യമായ എല്ലാ മുൻകരുതലുകൾ എടുത്തുകൊണ്ടുമാണ് ചിത്രീകരണം തുടങ്ങിയതെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
സർക്കാർ നിർദ്ദേശിക്കുന്ന പോലെ സെറ്റിൽ വരുന്നരെ പരിശോധിച്ച് മാസ്ക്ക്, ഗ്ലൗസ് സാനിറ്റൈസർ എന്നിവയും നൽകിയുമാണ് സെറ്റിൽ പ്രേവേശിപ്പിക്കുന്നത്.
30 പേര്‍ മാത്രമടങ്ങുന്ന ഒരു ടീം മാത്രമാണ് ഈ സിനിമയിൽ ജോലി ചെയ്യുന്നത്. പൂർണമായും ഇൻഡോർ ഷൂട്ട് മാത്രമുള്ള ഈ സിനിമ ഒരു ഫാമിലി ചിത്രമാണെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. ഭർത്താവിന്റെയും ഭാര്യയുടെയും കഥ പറയുന്ന ഈ ചിത്രത്തിൽ പത്തിൽ താഴെ താരങ്ങൾ മാത്രമാണ് അഭിനയിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഉണ്ട എന്ന ചിത്രത്തിന് ശേഷം ഖാലിദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
അഞ്ചാം പാതിരക്ക് ശേഷം ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ഈ സിനിമയുടെ ടൈറ്റിൽ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
Content Highlights: Shine tom Chacko Rajisha Vijayan Khalid Rahman Movie started
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..