സിനിമയില്‍ സ്ത്രീകള്‍ക്ക് മാത്രമാണോ പ്രശ്‌നം പുരുഷന്‍മാര്‍ക്കില്ലേ - ഷൈന്‍ ടോം ചാക്കോ


വാർത്താ സമ്മേളനത്തിൽ ഷൈൻ ടോം ചാക്കോ സംസാരിക്കുന്നു

സിനിമയില്‍ സ്ത്രീ- പുരുഷ വ്യത്യാസം ഇല്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. സ്ത്രീകള്‍ക്ക് മാത്രമായി സിനിമയില്‍ പ്രശ്നമില്ലെന്നും അങ്ങനെ സംസാരിക്കുന്നതില്‍ അര്‍ഥമില്ലെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു. വിചിത്രം സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഷൈന്‍. സിനിമയില്‍ സ്ത്രീ പ്രാതിനിധ്യം കൂടിയാല്‍ വിവേചനം അവസാനിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഷൈന്‍.

സിനിമയില്‍ സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും പ്രശ്‌നമുണ്ട്. എത്ര ആളുകളാണ് നടനാകാന്‍ വേണ്ടി വരുന്നത്. എന്നിട്ട് എത്ര പേര്‍ നടന്‍മാരാകുന്നു. എന്തായാലും സ്ത്രീയും പുരുഷനും ഒരുപോലെയാകില്ല. വ്യത്യസ്തരായി ഇരിക്കുന്നതാണ് നല്ലത്.സിനിമയില്‍ വനിതാ സംവിധായകരുടെ എണ്ണം കൂടിയാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമോ എന്ന ചോദ്യത്തിന് ഷൈന്‍ പറഞ്ഞതിങ്ങനെ.

അവര്‍ വന്നാല്‍ പ്രശ്‌നം കൂടുകയേയുള്ളൂ. ഏറ്റവും ഇഷ്ടമുള്ള കൂട്ടുകാരി ആരാണെന്ന് ചോദിച്ചാല്‍ പെണ്‍കുട്ടികള്‍ പറയും, എനിക്ക് കൂട്ടുകാരികളേക്കാള്‍ ഇഷ്ടം കൂട്ടുകാരന്‍മാരെ ആണെന്ന്. സ്ത്രീ സാന്നിധ്യം കൂടുന്ന സ്ഥലങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നില്ലെങ്കില്‍, അമ്മായി അമ്മ മരുമകള്‍ പ്രശ്‌നം ഉണ്ടാകില്ലല്ലോ- ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

സിനിമ മേഖലയിലെ വേതന ചര്‍ച്ചകളില്‍ ക്യാരക്ടര്‍ റോള്‍ ചെയ്യുന്ന അഭിനേതാക്കള്‍ക്ക് വേതനം കുറവാണെന്ന് തോന്നുന്നുവെന്ന് ജോളി ചിറയത്ത് പറഞ്ഞു.

അര്‍ഹിക്കുന്ന വേതനം എന്നത് മാത്രമല്ല. പൊതുവേ ക്യാരക്ടര്‍ റോള്‍ ചെയ്യുന്ന ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും വേതനം കുറവാണ്. അങ്ങനെയൊരു പ്രശ്നം ഉണ്ട്. ഒരു സ്ത്രീ ആയത്കൊണ്ട് ഇങ്ങനെയൊരു പ്രശ്നം ഉണ്ടെന്നല്ല ഞാന്‍ മനസിലാക്കിയത്. സ്ത്രീകളേക്കാള്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന ക്യാരക്ടര്‍ റോള്‍ ചെയ്യുന്ന പുരുഷന്മാരുണ്ട്. ഇന്‍ഡസ്ട്രി എന്ന് പറയുമ്പോള്‍ തന്നെ അതിനൊരു ഘടന ഇല്ല. ഒരു വ്യവസ്ഥ ഉണ്ടെങ്കിലാണ് അതിനകത്ത് നിന്ന് എന്തെങ്കിലും ആവശ്യപ്പെടാന്‍ പറ്റൂ. ഒരു തൊഴില്‍ ഘടനയില്ലാത്ത പല സ്ഥലത്തും പല കാര്യങ്ങള്‍ ഉന്നയിക്കാന്‍ പറ്റില്ല. അതിനുള്ള ശ്രമങ്ങള്‍ ഉണ്ടാണം- ജോളി ചിറയത്ത് പറഞ്ഞു.


Content Highlights: Shine Tom Chacko, gender disparity inequality, Vichithram movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented