ഷൈൻ ടോം ചാക്കോ, ദുൽഖർ സൽമാൻ
ദുല്‍ഖര്‍ നായകനായ കുറുപ്പ് എന്ന സിനിമയെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ പരിഗണിക്കാതിരുന്നതില്‍ പ്രതികരണവുമായി ഷൈന്‍ ടോം ചോക്കോ. പുതിയ ചിത്രമായ അടിയുടെ വിശേഷങ്ങള്‍ പങ്കുവച്ചുള്ള കുറിപ്പിലാണ് നടന്റെ പ്രതികരണം.
കഴിവുള്ളവരെ അഗണിക്കുന്നതിന്റെ വേദന കുറിപ്പിനെ പുരസ്കാരത്തില്‍ പരിഗണിക്കാതിരുന്നപ്പോള്‍ മനസ്സിലായിട്ടുണ്ടാകുമല്ലോ എന്ന് ദുല്‍ഖറിനോട് ഷൈന്‍ ടോം ചാക്കോ ചോദിക്കുന്നു. മറുപടി പ്രതീക്ഷിക്കുന്നതായും അദ്ദേഹം കുറിച്ചു.
ഷൈന്‍ ടോം ചോക്കോയുടെ കുറിപ്പ്
എന്റെ പ്രിയ സുഹൃത്ത് ദുല്‍ഖര്‍ സല്മാന്, നിറഞ്ഞ മനസ്സോടെയാണ് ഞാന്‍ സിനിമ ചെയ്തത്. ഈ ചിത്രം തിയേറ്ററില്‍ കാണാന്‍ കാത്തിരിക്കുകയാണ്. ധ്രുവന്റെയും അഹാനയുടെയും മികച്ച പ്രകടനം ഈ ചിത്രത്തില്‍ കാണാം.
.jpg?$p=8a6554b&&q=0.8)
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ കുറുപ്പിലെ ഒരുകൂട്ടം പ്രതിഭകളെ മാറ്റി നിര്‍ത്തിയപ്പോഴുണ്ടായ വേദന താങ്കള്‍ക്ക് അറിയാമല്ലോ. എന്റെ സുഹൃത്തില്‍ നിന്ന് മറുപടി പ്രതീക്ഷിക്കുന്നു- ഷൈന്‍ ടോം ചാക്കോ കുറിച്ചു.
Content Highlights: Shine Tom Chacko, Kurup Film, Dulquer Salmaan, Kerala state award Controversy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..