സംയുക്ത, ഷൈൻ ടോം ചാക്കോ
'ബൂമറാങ്' സിനിമയുടെ പ്രമോഷന് പങ്കെടുക്കാത്ത നടി സംയുക്തയ്‌ക്കെതിരേ നടന്‍ ഷൈന്‍ ടോം ചാക്കോ. മാധ്യമങ്ങള്‍ക്കു മുന്നിലായിരുന്നു പരസ്യപ്രതികരണം. ഒരു ജോലി ഏറ്റെടുത്താല്‍ അത് പൂര്‍ണമാക്കാനുള്ള കടമ നമുക്കുണ്ട്. സിനിമയുടെ പ്രമോഷന് എന്തുകൊണ്ട് അവര്‍ വന്നില്ല. പേരിനൊപ്പം ജാതിപ്പേരായ മേനോന്‍ ഒഴിവാക്കിയ സംയുക്തയുടെ നിലപാടിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഷൈനിന്റെ പ്രതികരണം.
'ചെയ്ത സിനിമയുടെ പ്രമോഷന് വരാതിരിക്കുന്നത് പേര് മാറ്റിയത് കൊണ്ട് ശരിയാകണമെന്നില്ല. പേരൊക്കെ ഭൂമിയില്‍ നിന്ന് കിട്ടുന്നതല്ലേ. എന്ത് മേനോന്‍ ആയാലും നായരായാലും
ക്രിസ്ത്യാനിയായാലും മുസ്ലീമായാലും ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യം. സഹകരിച്ചവര്‍ക്ക് മാത്രമേ നിലനില്‍പ്പ് ഉണ്ടായിട്ടുള്ളൂ. ചെയ്ത ജോലിയോട് കുറച്ച് ഇഷ്ടം കൂടുതല്‍ ഇഷ്ടം എന്നൊന്ന് ഇല്ല. ഇവരെയൊക്കെ കുത്തിത്തിരിപ്പിക്കാന്‍ ആളുകള്‍ ഉണ്ട്. ചെയ്തത് മോശമായിപോയി എന്ന ചിന്ത കൊണ്ടാണ് പ്രമോഷന് വരാത്തത്'- ഷൈന്‍ ടോം ചാക്കോ
സംയുക്തക്കെതിരെ ബൂമറാംഗ് സിനിമയുടെ നിര്‍മാതാവും പ്രതികരിച്ചു. സംയുക്തയെ പ്രമോഷന് വിളിച്ചപ്പോള്‍ 35 കോടി രൂപയുടെ സിനിമ ചെയ്യുകയാണ്. എനിക്ക് എന്റേതായ കരിയറുണ്ട്. ഹൈദരാബാദില്‍ സ്ഥിരതാമസമാണ് എന്നൊക്കെയാണ് പറഞ്ഞത്. ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം സംയുക്തയാണ്. അവര്‍ നന്നായി അഭിനയിക്കുകയും ചെയ്തു. സിനിമയുടെ കരാറില്‍ പ്രമോഷന് വരണമെന്നുണ്ട്. പക്ഷേ ഈ സിനിമയുടെ റിലീസിങ് പലതവണ മാറ്റിവച്ചു. എന്നിരുന്നാലും അവര്‍ക്ക് വരാമായിരുന്നു- അദ്ദേഹം പറഞ്ഞു.
സംയുക്ത മേനോനും ഷൈന്‍ ടോം ചാക്കോക്കും പുറമേ ബൈജു സന്തോഷ്, ചെമ്പന്‍ വിനോദ് ജോസ്, ഡെയിന്‍ ഡേവിസ് എന്നിവരാണ് സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്ന മറ്റ് താരങ്ങള്‍. ഗുഡ് കമ്പനി അവതരിപ്പിക്കുന്ന 'ബൂമറാംഗ്' ഈസി ഫ്ലൈ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജി മേടയില്‍, തൗഫീഖ് ആര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കൃഷ്ണദാസ് പങ്കിയാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്. ടി കെ രാജീവ് കുമാര്‍ ചിത്രം ബര്‍മുഡയുടെയും തിരക്കഥ കൃഷ്ണദാസിന്റേത് ആയിരുന്നു.
Content Highlights: shine tom chacko against samyuktha actress, boomerang cinema promotion, press conference video
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..