രു കാര്യത്തിലും ആരുടെയും പിറകിലാവില്ല ബോളിവുഡ്. ഏത് ആഘോഷമായാലും മുന്‍നിരയിലുണ്ടാവും സജീവമായി ബോളിവുഡ് താരങ്ങളും. ഇത്തവണത്തെ യോഗദിനവും അങ്ങിനെ പൊടിപൊടിച്ചു ബോളിവുഡിന്റെ താരറാണികള്‍. സര്‍ക്കാരിന്റെ വലിയ ആഘോഷങ്ങളേക്കാള്‍ ഒരുപക്ഷേ, ആകര്‍ഷകമായിരുന്നു ഈ താരങ്ങളുടെ ഒറ്റപ്പെട്ട യോഗാപ്രദര്‍ശനങ്ങള്‍.

ശില്‍പ ഷെട്ടി, ജൂഹി ചാവ്‌ല, മലൈക അറോറ, ബിപാഷ ബസു, അതിഥി റാവു എന്നിവരെല്ലാം തങ്ങളുടെ യോഗ ചിത്രങ്ങള്‍ ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തു.

ഇതില്‍ ഏറ്റവും ശ്രദ്ധേയം ശില്‍പ ഷെട്ടി താരതമ്യേന ബുദ്ധിമുട്ടുള്ള ബകാസനം ചെയ്യുന്നതിന്റെ വീഡിയോയും അതിഥി റാവു അതുപോലെ തന്നെ കഠിനമായ ചക്രാസനം ചെയ്യുന്നതിന്റെ ചിത്രവും ബിപാഷ ബസുവും ഭര്‍ത്താവ് കരണ്‍ സിങ് ഗ്രോവറും ചേര്‍ന്ന് വിവിധ ആസനങ്ങള്‍ ചേര്‍ക്ക് ഒരുക്കിയ ശില്‍പങ്ങളുമായിരുന്നു.

 

Inhale Love ... Exhale Hate! #loveyourself #yogimonkey #internationalyogaday

A post shared by bipashabasusinghgrover (@bipashabasu) on