നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിലായതിനെ തുടർന്നുണ്ടായ വിവാദത്തിന് പിന്നാലെ നടി ശിൽപ ഷെട്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ഓരോ കുറിപ്പും ചർച്ചയാകാറുണ്ട്.. അത്തരത്തിൽ ശിൽപ പങ്കുവച്ച ഒരു പുസ്തകത്തിൽ നിന്നുള്ള വരികളാണ് ഇപ്പോൾ‌  ശ്രദ്ധ നേടുന്നത്. 

"ഒരു തെറ്റ് പറ്റി, പക്ഷേ കുഴപ്പമില്ല" എന്ന കുറിപ്പോടെയാണ് ശിൽപ ചിത്രം പങ്കുവച്ചിരിക്കുന്നത്. "ഒരു ജീവിതത്തിനായി ഒരാൾ നൽകുന്ന കുടിശ്ശികയുടെ ഭാഗമാണ് തെറ്റുകൾ " എന്ന സോഫിയ ലോറന്റെ ഉദ്ധരണിയിലാണ്  ശിൽപ പങ്കുവച്ച പുസ്തകത്തിന്റെ പേജ് ആരംഭിക്കുന്നത്. 

“ഞാൻ തെറ്റുകൾ വരുത്താൻ പോകുന്നു. ഞാൻ എന്നോട് ക്ഷമിക്കുകയും അതിൽ നിന്ന് പഠിക്കുകയും ചെയ്യും. ” എന്ന വാക്യവും ശിൽപ്പ പങ്കുവച്ച പുസ്തകത്താളിൽ കാണാം.

നേരത്തെ  രാജിന്റെ അറസ്റ്റിന് താനും കുടുംബവും നേരിടുന്ന മാധ്യമവിചാരണ അവസാനിപ്പിക്കണമെന്ന് വ്യക്തമാക്കി ശിൽ‌പ രം​ഗത്തെത്തിയിരുന്നു. കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും  നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നുമാണ് ശിൽപ സോഷ്യൽ മീഡിയയിലൂടെ കുറിച്ചത്. കേസിൽ രാജ് കുന്ദ്ര ജാമ്യം കാത്തിരിക്കുകയാണ് ഇപ്പോൾ.

Content Highlights : Shilpa Shetty Shares Post Amid Raj Kundra's Arrest Made a Mistake but It's Okay