ബോളിവുഡ് നടി ശില്‍പ്പ ഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. നീലച്ചിത്ര നിര്‍മാണ കേസില്‍ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റിലായതിനെ തുടര്‍ന്നാണ് വിവാഹമോചനത്തിലേക്ക് നീങ്ങുന്നത്.

രാജ്കുന്ദ്രയുടെ പ്രൊഡക്ഷന്‍ കമ്പനി അഡള്‍ട്ട് വീഡിയോകള്‍ നിര്‍മിക്കുന്നത് സംബന്ധിച്ച് ശില്‍പ്പയ്ക്ക് അറിവുണ്ടായിരുന്നു. എന്നാല്‍ നിലച്ചിത്രങ്ങള്‍ നിര്‍മിക്കുന്നതിനെക്കുറിച്ച് നടിയ്ക്ക് ധാരണയുണ്ടായില്ല. അതിനാല്‍ തന്ന അറസ്റ്റ് നടിയില്‍ വലിയ ആഘാതമുണ്ടാക്കി. രാജ് കുന്ദ്രയില്‍നിന്ന് കുട്ടികളുമായി അകന്ന് കഴിയാനാണ് ശില്‍പ്പ ആഗ്രഹിക്കുന്നത്. കുട്ടികളുടെ മാനസികാരോഗ്യത്തെ അറസ്റ്റും വിവാദങ്ങളും ബാധിക്കുന്നു. അതിനാല്‍ രാജുകുന്ദ്രയില്‍ നിന്ന് വേര്‍പിരിയാനാണ് ശില്‍പ്പയുടെ തീരുമാനം. വിവാഹമോചനത്തിന്റെ പേരില്‍ ജീവനാംശം വാങ്ങാന്‍ ശില്‍പ്പ ആഗ്രഹിക്കുന്നില്ല- നടിയുടെ സുഹൃത്ത് പറഞ്ഞതായി ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്തു. 

രാജ് കുന്ദ്രയുടെ അറസ്റ്റിന് ശേഷം ശില്‍പ്പ ഷെട്ടി ജോലിയില്‍നിന്ന് ഇടവേളയെടുത്തിരുന്നു. ഇപ്പോള്‍ വീണ്ടും സജീവമായിരിക്കുകയാണ് താരം. സൂപ്പര്‍ ഡാന്‍സ് 4 എന്ന റിയാലിറ്റി ഷോയുടെ വിധികര്‍ത്താക്കളില്‍ ഒരാളാണ് ശില്‍പ്പ. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഷോയിലേക്ക് തിരികെ എത്തുകയും ചെയ്തു. 

2009-ലായിരുന്നു രാജ് കുന്ദ്രയും ശില്‍പ്പ ഷെട്ടിയും തമ്മിലുള്ള വിവാഹം. വിയാന്‍, സമീഷ എന്നിവരാണ് ഇവരുടെ മക്കള്‍.

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ് കുന്ദ്രയുടെ നിര്‍മാണ കമ്പനി നീലച്ചിത്രങ്ങള്‍ നിര്‍മിക്കുന്നുവെന്നും അത് ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുന്നുവെന്നുമാണ് കേസ്. ഷെര്‍ലിന്‍ ചോപ്ര അടക്കമുള്ള നടിമാരുടെ പരാതിയെ തുടര്‍ന്ന് മുംബൈ പോലീസാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

Content Highlights: Shilpa Shetty Planning to Separate from Raj Kundra  after arrest, says reports