കനുവേണ്ടി ചെയ്തൊരു തെറ്റിന് ബോളിവുഡ് താരം ശിൽപ ഷെട്ടി തന്നെ പ്രായശ്ചിത്തം ചെയ്തു. അതും തീർത്തും വ്യത്യസ്തമായൊരു പ്രായശ്ചിത്തം.

മഹാരാഷ്ട്രയിലെ ശിംഗനാപൂർ എന്ന ഗ്രാമത്തിലെ മാതളനാരക തോട്ടത്തിൽ സന്ദർശനത്തിനിടെയായിരുന്നു ശിൽപയുടെ കളവും അതിന്റെ പ്രായശ്ചിത്തവും. 

കിലോമീറ്ററുകൾ നീണ്ടുകിടക്കുന്ന മാതളനാരകത്തോട്ടം കണ്ട ആവേശത്തിലായിരുന്നു ശിൽപ. ഈ ആവേശം വിവരിക്കുന്നതിനിടയിലാണ് ശിൽപ മകനു വേണ്ടി ഒരു മാതളനാരങ്ങ പറിച്ചത്. എന്നാൽ ഒാര്‍ക്കാപ്പുറത്ത് ചെയ്ത തെറ്റിന് അപ്പോൾ തന്നെ ശിൽപ പ്രായശ്ചിത്തവും ചെയ്തു. വേറൊന്നുമല്ല, മാതളത്തോട്ടത്തിലെ കര്‍ഷകനൊപ്പം ഒരു സെൽഫി എടുത്തുകൊണ്ടായിരുന്നു ശിൽപയുടെ പ്രായശ്ചിത്തം. ശിൽപയ്ക്ക് കുറ്റബോധം ഒഴിഞ്ഞതിന്റെ ആശ്വാസം. കർഷകന് ഒരു ബോളിവുഡ് താരത്തിനൊപ്പം സെൽഫിയെടുത്തതിന്റെ ആഹ്ളാദവും.

യാത്രയിലെ ചിത്രങ്ങളും വീഡിയോകളും തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുകയാണ് ശിൽപ. കൃത്രിമവളങ്ങളുപയോഗിക്കാതെ വിളയിച്ചെടുത്ത പഴങ്ങളും പഴച്ചാറുകളും കണ്ട സന്തോഷവും ശിൽപ പങ്കുവെച്ചു.

വീഡിയോ കാണാം