ഷിര്‍ദിയിലെ സായി ബാബ ക്ഷേത്രത്തിന് സ്വര്‍ണകിരീടം സമ്മാനിച്ച് ബോളിവുഡ് നടി ശില്‍പ ഷെട്ടി. കഴിഞ്ഞ ദിവസമാണ് കുടുംബത്തോടൊപ്പം ശില്‍പ ഷിര്‍ദ്ദിയിലെ സായി ക്ഷേത്രം സന്ദര്‍ശിച്ചത്.

800 ഗ്രാം തൂക്കമുള്ള സ്വര്‍ണകിരീടമാണ് ശില്‍പ ക്ഷേത്രത്തിലേക്ക് സമര്‍പ്പിച്ചത്. ഏകദേശം 25 ലക്ഷത്തോളം രൂപയാണ് കിരീടത്തിന് കണക്കാക്കുന്നത്. ശില്‍പ തന്നെയാണ് ക്ഷേത്ര സന്ദര്‍ശനത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. 

നന്ദി സായി, ക്ഷമയും വിശ്വാസവുമാണ് പ്രധാനമെന്ന് നിങ്ങള്‍ എന്നെ പഠിപ്പിച്ചിട്ടുണ്ട്. എന്നെയും എന്റെ കുടുംബത്തെയും എന്നും സംരക്ഷിച്ചിട്ടുണ്ടെന്ന് അറിയുമ്പോള്‍ ഞാന്‍ തല കുമ്പിട്ട് വണങ്ങുകയാണ്-ശില്‍പ കുറിച്ചു.

shilpa


ഭര്‍ത്താവ് രാജ് കുന്ദ്ര, മാതാവ് സുനന്ദ ഷെട്ടി, മകന്‍ വിയാന്‍ രാജ് കുന്ദ്ര, സഹോദരി ഷമിതാ ഷെട്ടി എന്നിവര്‍ക്കൊപ്പമാണ് ശില്‍പ ക്ഷേത്രത്തില്‍ എത്തിയത്. വര്‍ഷത്തില്‍ ഒരു തവണ എങ്കിലും ശില്‍പ സായി ബാബ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താറുണ്ട്. 

Content Highlights : Shilpa Shetty donates gold crown to Shirdi's Sai Baba temple shilpa shetty actress devotion faith