ബോളിവുഡ് നടി ശില്‍പ്പ ഷെട്ടിയ്ക്കും വ്യവസായി രാജ് കുന്ദ്രയ്ക്കും പെണ്‍കുഞ്ഞു പിറന്നു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ശില്‍പ്പ സന്തോഷ വിവരം പുറത്ത് വിട്ടത്. 

സമിഷ ഷെട്ടി കുന്ദ്ര എന്നാണ് കുഞ്ഞിന്റെ പേര്. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് കുഞ്ഞ് പിറന്നത്. 

ഞങ്ങളുടെ പ്രാര്‍ഥനകള്‍ക്ക് ഒരു അത്ഭുതത്തിലൂടെ മറുപടി ലഭിച്ചിരിക്കുന്നു. ഞങ്ങളുടെ മാലാഖ സമിഷ ഷെട്ടി കുന്ദ്രയുടെ വരവ് സന്തോഷത്തോടെ നിങ്ങളെ അറിയിക്കുന്നു. 

ശില്‍പ്പ-രാജ് കുന്ദ്ര ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണിത്. എട്ടുവയസ്സുകാരനായ വിയാന്‍ എന്ന മകന്‍ കൂടി അവര്‍ക്കുണ്ട്. 2009 ലാണ് രാജ് കുന്ദ്രയെ ശില്‍പ്പ വിവാഹം കഴിക്കുന്നത്.

Content Highlights: Shilpa Shetty blessed with a baby girl, Samisha, Raj kundra