രു പൊതു പരിപാടിക്കിടെ ജാതിപരമായ പരാമര്‍ശം നടത്തിയതിന് നടി ശില്‍പ ഷെട്ടി മാപ്പു പറഞ്ഞു. തൂപ്പുകാര്‍ എന്ന വാക്ക് ഉപയോഗിച്ചതിന് ശില്‍പയ്ക്കും ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനുമെതിരെ റോസ്ഗാര്‍ അഗാരി റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇരുവരും തങ്ങളുടെ സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ചാണ് ഇവര്‍ അന്ധേരി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

ഇതിനെ തുടര്‍ന്നാണ് ക്ഷമാപണവുമായി ശില്‍പ ഷെട്ടി രംഗത്തെത്തിയത്. ഒരു അഭിമുഖത്തിലെ എന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നു. ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താന്‍ വേണ്ടി പറഞ്ഞതല്ല. എന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ്. ജാതികളുടെയും ജനവിഭാഗങ്ങളുടെയും വൈവിധ്യത്തില്‍ ഊറ്റം കൊള്ളന്ന ഒരു രാജ്യത്ത് ജീവിക്കുന്നതില്‍ അഭിമാനം കൊള്ളുന്ന ഒരാളാണ് ഞാന്‍. ഞാന്‍ എല്ലാ ജനവിഭാഗങ്ങളെയും മാനിക്കുന്നു-ശില്‍പ ട്വിറ്ററില്‍ കുറിച്ചു.

shilpa shetty tweet