ണ്ണൂരിലെ ഷുഹൈബ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.എം. പ്രവര്‍ത്തകന്‍ ആകാശ് തില്ലങ്കേരിയെ പിന്തുണച്ച സംവിധായകന്‍ ഷെറിയെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ രംഗത്ത്. ആകാശ് ഇട്ട ഫെ്സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു ആദിമധ്യാന്തം എന്ന ചിത്രത്തിന്റെ സംവിധായകനായ ഷെറി തന്‍െ നിലപാട് അറിയിച്ചത്.
 
'അപരന്റെ സ്വരം സംഗീതം പോലെ ആസ്വദിക്കുന്ന ഒരു ചുവന്ന പുലരിക്കായ് ഒരൊറ്റ മനസ്സായ് പോരാടാം.. ' എന്നെഴുതിയ പ്രൊഫൈല്‍ ഉള്ള ആകാശ് തില്ലങ്കേരിയുടെ ഫെയ്സ്ബുക്ക് ബുക്ക് വായിക്കുകയായിരുന്നു .

അയാള്‍ക്ക് എല്ലാത്തിനെ കുറിച്ചും വ്യക്തതയുണ്ട്. കൃത്യതയുണ്ട്. സ്വപ്നങ്ങളുണ്ട്.

ആ ചെറുപ്പക്കാരന്‍ ഇന്നലെ ഉറങ്ങിയത് ജയിലിലാണ്. ഷുഹൈബ് എന്ന ചെറുപ്പക്കാരനെ കൊലപ്പെടുത്തിയ കേസില്‍ ഏതോ തരത്തില്‍ ഇടപെട്ടിട്ടുണ്ട് എന്ന് പോലീസ് സംശയിക്കുന്നവരുടെ കൂട്ടത്തില്‍ ഈ ചെറുപ്പക്കാരനുമുണ്ട്.

ആകാശ് അയാളെ കുറിച്ച് എഴുതിയത്  FRIENDLY,CRAZY,LAZY,CARING,CARELESS., STUPID എന്നാണ്. 
അതെ ഈ ചെറുപ്പക്കാരന് തന്നെ അറിയാം ഇത്രയും ആത്മാര്‍ഥതയുള്ളവര്‍ വിഡ്ഢികളാണെന്ന്.

ആറു വാക്കുകളാണ് അയാള്‍ നെഞ്ചോട് ചേര്‍ത്ത് വച്ചിരിക്കുന്നത് LOVE , MOTHER ,COMMUNISAM, RED, INQULAB ZINDHABAD & RED SALUTE എന്നിവ. എന്ന് കുറിച്ചാണ് ഷെറി ആകാശിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തത്.

sanal kumar

ക്രൂരമായ ഒരു കൊലപാതകക്കേസില്‍ അറസ്റ്റിലായ ഒരാളെ ഇങ്ങനെ പരസ്യമായി പിന്തുണക്കുന്നതിനെതിരെയാണ് സനല്‍കുമാര്‍ ശശിധരന്‍ ഫെയ്സ്ബുക്കിലൂടെ വിമര്‍ശിച്ചത്.

ഷെറി എന്റെ സുഹൃത്താണ് പ്രതിഭയുള്ള സംവിധായകനാണ്. മനുഷ്യസ്നേഹിയാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. പക്ഷെ ഈ പോസ്റ്റ് വായിച്ച് കഴിഞ്ഞാല്‍ അയാള്‍ അടിമയാണെന്ന് മനസിലാവും. മനുഷ്യത്വത്തിന്റെ ലവലേശമില്ലാതെ നടക്കുന്ന വെട്ടിക്കൊലപ്പെടുത്തലുകളെ രാഷ്ട്രീയ കൊലപാതകമെന്ന് ഓമനപ്പേരു വിളിച്ചും കൊലപാതകം ചെയ്യുന്നവനെ വിപ്ലവകാരിയാക്കി പൂമാലയണിയിച്ചുമാണ് ഈ പരമ്പര ഇങ്ങനെ വിജയകരമായി കൊണ്ടുപോകാന്‍ ഇവര്‍ക്ക് കഴിയുന്നത്. അതിന് കുഴലൂതാന്‍ സിപിഎം സഹചാരികളായ കുറെ സാംസ്‌കാരിക ബുജികളും. ഇതാണത്രേ വിപ്ലവം. സര്‍ക്കാരുകള്‍ വെച്ചുനീട്ടുന്ന കസേരകളില്‍ കയറിയിരിക്കാന്‍ ഏതറ്റം വരേയും താഴാമോ സാംസ്‌കാരികരേ? എന്നാണ് സനല്‍കുമാര്‍ കുറിച്ചത്.

Content Highlights: sherry govindan director Sanal Kumar Sasidharan suhaib murdered akash thillankeri