ഷെർലിൻ ചോപ്ര, സാജിദ് ഖാൻ
സാജിദ് ഖാനെതിരേ ലൈംഗികാരോപണവുമായി നടി ഷെര്‍ലിന്‍ ചോപ്ര. സാജിദിനെതിരേ അന്തരിച്ച നടി ജിയ ഖാന്റെ സഹോദരി രംഗത്ത് വന്നതിന് പിന്നാലെയാണ് ഷെര്‍ലിന്‍ ചോപ്രയുടെ പ്രതികരണം ജിയ ഖാന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഒരു ഡോക്യുമെന്ററിയിലായിരുന്നു സഹോദരി കരീഷ്മയുടെ വെളിപ്പെടുത്തല്‍.
2005ലുണ്ടായ അനുഭവമാണ് ഷെര്‍ലിന്‍ ചോപ്ര ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. തന്റെ പിതാവിന്റെ മരണം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ പിന്നിട്ടിരിക്കുമ്പോഴാണ് സാജിദുമായി കൂടിക്കാഴ്ച നടത്തിയത്. സംസാരിക്കുന്നതിനിടെ സാജിദ് അയാളുടെ ലൈംഗിക അവയവയത്തില് സ്പര്‍ശിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും എന്നാല്‍ താന്‍ എതിര്‍ത്തുവെന്നും ഷെര്‍ലിന്‍ പറയുന്നു- ട്വീറ്റിലൂടെയായിരുന്നു ഷെര്‍ലിന്റെ പ്രതികരണം.
സാജിദിന്റെ ഹൗസ്ഫുള് എന്ന ചിത്രത്തില്‍ ജിയ അഭിനയിച്ചിരുന്നു. ഇതിന്റെ റിഹേഴ്സലിനിടെ ജിയയോട് സാജിദ് മോശമായി പെരുമാറിയെന്നാണ് കരിഷ്മ ഖാന്റെ വെളിപ്പെടുത്തല്‍. ജിയയോട് മേല്‍ വസ്ത്രമൂരാന്‍ സാജിദ് ഖാന് ആവശ്യപ്പെട്ടുവെന്നും ജിയ അന്ന് മാനസികമായി തളര്‍ന്ന് കരഞ്ഞ്കൊണ്ടാണ് വീട്ടിലെത്തിയതെന്നും കരീഷ്മ പറയുന്നു.
സാജിദ് ഖാനെതിരേ ഇതാദ്യമായല്ല ലൈംഗികാരോപണം ഉയരുന്നത്. മീ ടൂ കാമ്പയിന്റെ ഭാഗമായി സലോനി ചോപ്ര, റേച്ചന്‍ വൈറ്റ് എന്നിവര്‍ സാജിദ് ഖാനെതിരേ രംഗത്ത് വന്നിരുന്നു.
Content Highlights: Sherlyn Chopra actress against Sajid Khan, sexual allegation after Jia Khan issue
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..