ചിത്രത്തിന്റെ ട്രെയിലറിൽ നിന്നും
ബോളിവുഡ് യുവതാരങ്ങളില്‍ ഏറ്റവും പ്രധാനിയാണ് കാര്‍ത്തിക് ആര്യന്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രവുമായി പ്രേക്ഷകരിലേക്കെത്തുകയാണ് താരം. തെലുങ്കില്‍ വന്‍ വിജയം നേടിയ അല വൈകുണ്ഠപുരമുലോയുടെ ഹിന്ദി റീമേക്ക് ആണ് ചിത്രം. ഷെഹ്സാദ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രോഹിത് ധവാന് ആണ്. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടു.
ആക്ഷന്‍-കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം ഭൂഷൺ കുമാർ, ക്രിഷൻ കുമാർ, എസ്. രാധാകൃഷ്ണ, അമാൻ ഗിൽ, കാർത്തിക് ആര്യൻ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. കൃതി സനോനാണ് ചിത്രത്തിലെ നായിക. മനീഷ കൊയ്രാള, പരേഷ് റാവല്‍, സച്ചിന് ഖഡേക്കര്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഫെബ്രുവരി പത്തിന് ചിത്രം പ്രേക്ഷകരിലേക്കെത്തും.
കാര്‍ത്തിക് ആര്യന് നായകനായ ഭൂല്‍ ഭുലയ്യ 2 വലിയ ബോക്സ് ഓഫീസ് വിജയം നേടിയിരുന്നു. അതേസമയം സമ്മിശ്ര പ്രതികരണമാണ് ട്രെയിലറിന് വന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ സസ്പെൻസ് മുഴുവൻ വ്യക്തമാക്കി എന്നതാണ് ട്രെയിലർ നേരിടുന്ന പ്രധാന വിമർശനം. അല്ലു അർജുൻ ചെയ്ത അത്രയും വന്നില്ലെങ്കിലും കാർത്തിക് ആര്യൻ മോശമാക്കിയില്ല എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.
Content Highlights: Shehzada Movie, Ala Vaikuntapuramulo, Allu Arjun, Karthik Aryan, Krithi Sanon
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..