തുനിഷയും ഫലക് നാസും | ഫോട്ടോ: www.instagram.com/falaqnaazz/
സീരിയൽ സെറ്റിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട നടി തുനിഷ ശർമയുടെ പിറന്നാൾ ദിവസമായിരുന്നു ബുധനാഴ്ച. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത മുൻ കാമുകനും നടനുമായ ഷീസാൻ ഖാന്റെ സഹോദരി ഫലക് നാസുമായി വളരെയടുത്ത ബന്ധമാണ് തുനിഷയ്ക്കുണ്ടായിരുന്നത്. തുനിഷയുടെ പിറന്നാൾ ദിവസം ഫലക് നാസ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഇപ്പോൾ ശ്രദ്ധനേടുകയാണ്.
തുനിഷയ്ക്കൊപ്പം താൻ ചിലവഴിച്ച നിമിഷങ്ങളുടെ ചിത്രങ്ങൾക്കൊപ്പമാണ് ഫലക് നാസ് കുറിപ്പ് പങ്കുവെച്ചത്. ടുന്നു എന്നാണ് കുറിപ്പിൽ അവർ തുനിഷയെ വിശേഷിപ്പിച്ചിരിക്കുന്നത്. തുനിഷയ്ക്ക് ഒരു പിറന്നാൾ സർപ്രൈസ് കരുതിവെച്ചിരുന്നതിനേക്കുറിച്ചാണ് പോസ്റ്റിലൂടെ ഫലക് പറയുന്നത്.
നിനക്ക് ഇങ്ങനെയൊരാശംസ നേരേണ്ടി വരുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല എന്നുപറഞ്ഞുകൊണ്ടാണ് ഫലക് കുറിപ്പ് ആരംഭിക്കുന്നത്. "ഞാനൊരു സർപ്രൈസ് കരുതിവെച്ചിരുന്നു. നീ ആ മനോഹരമായ വസ്ത്രം ധരിക്കുന്നത് കാണണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. നിന്നെ ഞാൻ തന്നെ അണിയിച്ചൊരുക്കുമായിരുന്നു. അദ്ഭുതംകൊണ്ട് വിടർന്ന നിന്റെ മുഖം കാണണമെന്ന് ഞാൻ ആഗ്രഹിച്ചു." എന്നാണ് അവർ എഴുതിയത്.
നിന്റെ സാന്നിധ്യം എനിക്കനുഭവപ്പെടുന്നുണ്ട്. ഞങ്ങൾ നിന്നെ ഓരോ ദിവസവും മിസ് ചെയ്യുന്നുണ്ട്. നീ എന്നെന്നേക്കും ഞങ്ങളുടെ ഹൃദയത്തിൽ ജീവിക്കും എന്നുപറഞ്ഞുകൊണ്ടാണ് ഫലക് നാസ് കുറിപ്പ് അവസാനിപ്പിക്കുന്നത്. സമീപകാലസംഭവങ്ങളിൽ തന്റെ ഹൃദയം തകർന്നിരിക്കുകയാണെന്നും ഷീസാന്റെ സഹോദരി വ്യക്തമാക്കുന്നുണ്ട്.
ഡിസംബർ 24 നാണ് തുനിഷ ശർമ്മയെ അഭിനയിച്ചുകൊണ്ടിരുന്ന സീരിയലിന്റെ സെറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുനിഷയുടെ അമ്മ വനിതാ ശർമ്മയുടെ പരാതിയിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കാമുകൻ ഷീസാൻ ഖാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അടുത്തിടെ, ഷീസാന്റെ സഹോദരിമാർ വനിതയുടെ ആരോപണങ്ങൾ വാർത്താസമ്മേളനത്തിലൂടെ തള്ളിയിരുന്നു.
Content Highlights: sheezan's sister writes birthday wishe note to tunisha sharma, Tunisha Birthday
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..