'പ്രണയം പാപമല്ല', ബോളിവുഡില്‍ ചര്‍ച്ചയാകുന്ന സ്വവര്‍ഗ പ്രണയം

സ്വര ഭാസ്‍കറും ദിവ്യാ ദത്തയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന  ഷീര്‍ ഖോര്‍മയുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. സ്വവര്‍ഗ പ്രണയം പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം ഫറാസ് ആരിഫ് അൻസാരിയാണ് സംവിധാനം ചെയ്യുന്നത്. 

ടൊറന്‍റോയില്‍ ജനിച്ചു വളര്‍ന്ന പാക്കിസ്ഥാനിയാണ് ചിത്രത്തില്‍ സ്വരയുടെ കഥാപാത്രം. ഷബാനി അസ്‍മിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. 

ആശയങ്ങളിലെ വ്യത്യസ്തയും അവതരണത്തിലെ പുതുമയുമെല്ലാം കൊണ്ട് പൊതുവേ മാറ്റത്തിന്റെ വഴിയിലാണ് ബോളിവുഡിപ്പോള്‍. സമൂഹം പൊതുയിടത്തില്‍ ചര്‍ച്ചച്ചെയ്യാന്‍ ആഗ്രഹിക്കാത്ത പല വിഷയങ്ങളും സിനിമകളായി നമ്മള്‍ക്കു മുന്നിലെത്തുന്നു. 

ആയുഷ്മാന്‍ ഖുറാന, ജിതേന്ദ്ര കുമാര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ശുഭ് മംഗള്‍ സ്യാധാ സാവധാനും ചര്‍ച്ച ചെയ്തത് സ്വവര്‍ഗ പ്രണയമാണ്. ഹിദേഷ് കെവല്യ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണമാണ് നേടിയത്.  അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. മഹനീയം എന്നാണ് ചിത്രത്തെക്കുറിച്ച് ട്രംപ് ട്വീറ്റ് ചെയ്തത്

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented