ശീലു അബ്രഹാം, മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിൽ വിനീത് ശ്രീനിവാസൻ
വിനീത് ശ്രീനിവാസന് നായകനായ മുകുന്ദന് ഉണ്ണി അസോസിയേറ്റ് എന്ന ചിത്രത്തെ അഭിനന്ദിച്ച് നടി ശീലു അബ്രഹാം. സിനിമയുടെ തുടക്കത്തില്‍ ആരോടും നന്ദി പറയാനില്ല എന്ന് എഴുതി കാണിച്ചത് വ്യത്യസ്തമായ ഒരു ആശയമായി തോന്നിയെന്നും അതിന് മുകുന്ദന് ഉണ്ണിയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് കൈയ്യടികള്‍ നല്‍കുന്നുവെന്നും ശീലു അബ്രഹാം കുറിച്ചു.
ശീലു അബ്രഹാമിന്റെ കുറിപ്പ്
മുകുന്ദന് ഉണ്ണി അസ്സോസ്സിയേറ്റ്സ്' കണ്ടു.
സിനിമയുടെ തുടക്കത്തില്‍ തന്നെ 'ആരോടും നന്ദി പറയാനില്ല ' എന്ന് എഴുതി കാണിച്ചത് ഒരു വെറൈറ്റി ആശയമായി തോന്നി..
ഇങ്ങനെയൊരു വ്യത്യസ്തത കൊണ്ട് വരാന്‍ കാണിച്ച ചിന്തയ്ക്കും ധൈര്യത്തിനും മുകുന്ദന് ഉണ്ണിയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് എന്റെ കൈയ്യടികള്‍!.
അതേ സമയം ചിത്രത്തിനെതിരേ കടുത്ത വിമര്‍ശനവുമായി നടന് ഇടവേള ബാബു രംഗത്ത് വന്നു. സിനിമ മുഴുവനും നെഗറ്റീവാണെന്നും ഇതിന് എങ്ങനെ സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തോട് അനുബന്ധിച്ച് സിനിമയും എഴുത്തും എന്ന വിഷയത്തില്‍ സംസാരിക്കവെയാണ് ഇടവേള ബാബു തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.
'മുകുന്ദന് ഉണ്ണി' എന്നൊരു സിനിമ ഇവിടെ ഇറങ്ങി. അതിന് എങ്ങനെ സെന്‍സറിങ് കിട്ടിയെന്ന് എനിക്കറിയില്ല. കാരണം മുഴുനീളം നെഗറ്റീവാണ് ഈ സിനിമ. ഞങ്ങള്‍ക്കാരോടും നന്ദി പറയാനില്ലെന്ന് പറഞ്ഞാണ് സിനിമ തുടങ്ങുന്നത്. ക്ലൈമാക്സിലെ ഡയലോഗ് ഞാന്‍ ആവര്‍ത്തിക്കുന്നില്ല. അത്രയും മോശമായ ഭാഷയാണ് നായിക ഉപയോഗിക്കുന്നത്. സിഗററ്റ്, മദ്യക്കുപ്പി എന്നിവ കാണിക്കുമ്പോള്‍ മൂന്ന് തവണയെങ്കിലും അതിനെതിരേയുള്ള മുന്നറിയിപ്പ് എഴുതി കാണിക്കണം. അങ്ങനെ ചെയ്തില്ല. എന്നാല്‍ ഈ സിനിമ നിങ്ങള്‍ കാണണം. ഫുള്‍ നെഗറ്റീവാണ്. ഇതിവിടെ എങ്ങനെ ഓടിയെന്ന് മനസ്സിലാകുന്നില്ല. ഇവിടെ ആര്‍ക്കാണ് മൂല്യചുതി സംഭവച്ചത് സിനിമക്കാര്‍ക്കോ പ്രേക്ഷകനോ?
നിര്‍മാതാവിന് ലാഭം കിട്ടിയ സിനിമയാണിത്. എനിക്കൊന്നും ഒരിക്കലും അങ്ങനെയൊരു സിനിമയെക്കുറിച്ച് ചിന്തിക്കാനാകില്ല. ഞാന്‍ വിനീതിനോട് വിളിച്ചു ചോദിച്ചു. വിനീതേ എങ്ങനെയാണ് ഈ സിനിമയില്‍ അഭിനയിച്ചതെന്ന്. ഏഴോളം നായകന്മാരോട് കഥ പറഞ്ഞിട്ടും ആരും തയ്യാറായില്ല. പക്ഷേ വിനീതിന് ഒഴിഞ്ഞു മാറാന്‍ പറ്റിയില്ല. അദ്ദേഹത്തിന്റെ അസിസ്റ്റന്റാണ് ഈ സിനിമ ചെയ്തത്.
ആ സംവിധായകന് വിശ്വാസമുണ്ടായിരുന്നു ഈ സിനിമ ഓടുമെന്ന്. സിനിമയുടെ പോക്ക് എവിടേക്കാണെന്ന് കുറ്റം പറയുന്നതിനെക്കാള്‍ എനിക്ക് അദ്ഭുതം തോന്നിയത് പ്രേക്ഷകന് എങ്ങോട്ടേക്കാണ് പോകുന്നതെന്നാണെന്നും ഇടവേള ബാബു പറഞ്ഞു.
അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത മുകുന്ദന് ഉണ്ണി അസോസിയേറ്റ് നവംബര്‍ 11 നാണ് റിലീസ് ചെയ്തത്. ഡാര്‍ക്ക് ഹ്യൂമര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം സാമ്പത്തിക വിജയം നേടിയതിനപ്പുറം നിരൂപകരുടെയും പ്രേക്ഷകരുടെയും ശ്രദ്ധനേടി. ആര്‍ഷ ചാന്ദ്നി ബൈജു, തന്വി റാം, സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍. ജനുവരി 13 ന് ഹോട്സ്റ്റാറില് ഒടിടി റിലീസ് ചെയ്ത ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായിരിക്കുകയാണ്.
Content Highlights: sheelu abraham praises mukundan unni associates film vineeth sreenivasan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..