സൊനാക്ഷിക്ക് ആരുടെയും അംഗീകാരം ആവശ്യമില്ല; 'ശക്തിമാനെ'തിരേ ശത്രുഘ്നൻ സിൻഹ


ആരാണ് അദ്ദേഹത്തെ ഹിന്ദുമതത്തിന്റെ രക്ഷാധികാരിയായി നിയമിച്ചത്?രാമായണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും വിദഗ്ദ്ധനാകാൻ ഈ വ്യക്തിക്കുള്ള യോ​ഗ്യത എന്താണ്?

-

രാമായണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നൽകാത്തതിന്റെ പേരിൽ ബോളിവുഡ് നടി സൊനാക്ഷി സിൻഹ മീഡിയയില്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയത് വാർത്തയായിരുന്നു. അമിതാഭ് ബച്ചന്‍ അവതാരകനായ 'കോന്‍ ബനേഗാ ക്രോര്‍പതി' പരിപാടിയില്‍ പങ്കെടുക്കവെ താരത്തിന് പിണഞ്ഞ ഒരു അമളിയാണ് പിന്നീട് ട്രോളന്മാർ ആഘോഷമാക്കിയത്.

കൊറോണ വ്യാപനത്തെ തുടർന്ന് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ക്ലാസിക് പരമ്പരകളായ മഹാഭാരതവും രാമായണവും ദൂരദര്‍ശനില്‍ പുനസംപ്രേക്ഷണം ചെയ്യാൻ തീരുമാനിക്കുകയും ചെയ്തതോടെ സൊനാക്ഷിയും രാമായണം ട്രോളും വീണ്ടും വാർത്തകളിൽ വന്നു. നടനും നിര്‍മ്മാതാവുമായ മുകേഷ് ഖന്നയാണ് സൊനാക്ഷിയ്ക്ക് പരിഹസവുമായി രംഗത്തെത്തിയത്. പുരാണത്തെ കുറിച്ച് സൊനാക്ഷിയെ പോലുള്ളവര്‍ പഠിക്കട്ടെയെന്നായിരുന്നു മുകേഷിന്റെ പ്രസ്താവന.

എന്നാൽ ഇപ്പോൾ മുകേഷ് ഖന്നയുടെ പരിഹാസങ്ങൾക്ക് മറുപടിയുമായി വന്നിരിക്കുകയാണ് ‌‌സൊനാക്ഷിയുടെ അച്ഛനും നടനുമായ ശത്രുഘ്‌നൻ സിൻഹ. ബോളിവുഡ് ഹം​ഗാമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ശത്രുഘ്നൻ സിൻഹ മുകേഷ് ഖന്നയ്ക്കെതിരെ തുറന്നടിച്ചത് .

"രാമായണത്തെക്കുറിച്ചുള്ള ചോദ്യത്തിന് സൊനാക്ഷി ഉത്തരം നൽകാത്തതിൽ ചിലർക്ക് പ്രശ്നം ഉള്ളതായി ഞാൻ മനസിലാക്കുന്നു .. ആദ്യം തന്നെ ചോദിക്കട്ടെ രാമായണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും വിദഗ്ദ്ധനാകാൻ ഈ വ്യക്തിക്കുള്ള യോ​ഗ്യത എന്താണ്.

ആരാണ് അദ്ദേഹത്തെ ഹിന്ദുമതത്തിന്റെ രക്ഷാധികാരിയായി നിയമിച്ചത്? ഞാൻ എന്റെ മൂന്നു മക്കളെ കുറിച്ചോർത്തും അഭിമാനിക്കുന്നു . സൊനാക്ഷി ഒരു താരമായത് സ്വപ്രയത്നത്താലാണ് . എനിക്കവളെ അതിൽ സഹായിക്കേണ്ടി വന്നില്ല. ഏതൊരു അച്ഛനും അഭിമാനിക്കാവുന്ന മകളാണ് അവൾ. രാമായണത്തെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് ഉത്തരം നൽകാത്തത് ഒരു നല്ല ഹിന്ദുവായിരിക്കുന്നതിൽ നിന്ന് സൊനാക്ഷിയെ അയോഗ്യയാക്കില്ല.അവൾക്ക് ആരുടെയും അംഗീകാരവും ആവശ്യമില്ല. ശത്രുഘ്നൻ സിൻഹ വ്യക്തമാക്കി.

'കോന്‍ ബനേഗാ ക്രോര്‍പതി' പരിപാടിക്കിടെ രാമായണവുമായി ബന്ധപ്പെട്ട ചോദ്യമാണ് സൊനാക്ഷിക്ക് ട്രോളുകൾ നേടിക്കൊടുത്തത്.. രാമായണം അനുസരിച്ച് ഹനുമാന്‍ ആര്‍ക്കുവേണ്ടിയാണ് സഞ്ജീവനി കൊണ്ടുവന്നത്, എന്നായിരുന്നു ബച്ചന്റെ ചോദ്യം. സുഗ്രീവന്‍, ലക്ഷ്മണന്‍, സീത, രാമന്‍ എന്നിവയായിരുന്നു നാല് ഒപ്ഷനുകള്‍.

എന്നാല്‍ ആശയക്കുഴപ്പത്തിലായ സൊനാക്ഷി ആദ്യം സീതയെന്നും രാമനെന്നും ഊഹങ്ങള്‍ പറഞ്ഞു. ഒടുവില്‍ ലൈഫ് ലൈന്‍ തിരഞ്ഞെടുക്കുകയും അതുവഴി ശരിയുത്തരം നല്‍കുകയും ചെയ്തു.

ഇതോടെ ട്രോളന്മാര്‍ രംഗത്തിറങ്ങുകയായിരുന്നു. രാമായണവുമായി ഏറെ ബന്ധപ്പെട്ട പേരുകളുള്ളവരാണ് സൊനാക്ഷിയുടെ കുടുംബാംഗങ്ങള്‍. ഇത് ചൂണ്ടിക്കാണിച്ചാണ് ട്രോളുകളില്‍ ഏറെയും. സൊനാക്ഷിയുടെ അച്ഛന്‍-ശത്രുഘ്‌നന്‍, സഹോദരങ്ങള്‍-ലവ, കുശ, അമ്മാവന്മാര്‍-റാം, ലക്ഷ്മണ്‍, ഭരത്, വീടിന്റെ പേര് രാമായണ എന്നുമാണ് ഇതു ചൂണ്ടിക്കാണിച്ചാണ് ട്രോളുകളിൽ ഏറെയും വന്നത്.

Content Highlights : Shatrughan Sinha Slams Mukesh Khanna for Mocking Sonakshi Says She doesn't need approval from anyone

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented