ചടങ്ങിൽ നിന്നും |photo: @ImSharwanand
തെലുങ്ക് നടന്‍ ശര്‍വാനന്ദ് രക്ഷിതും ഐ.ടി. പ്രൊഫഷണലായ രക്ഷിതയും തമ്മിലുള്ള വിവാഹ നിശ്ചയം ഗംഭീരമായ ചടങ്ങുകളോടെ ഹൈദരാബാദില്‍ നടന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും സിനിമ താരങ്ങളും ചടങ്ങിനെത്തിയിരുന്നു. ടോളിവുഡില്‍ നിരവധി ആരാധകരുള്ള യുവ നടനാണ് ശര്‍വാനന്ദ് രക്ഷിത്.
.png?$p=c004d6e&&q=0.8)
വിവാഹ തിയതി വൈകാതെ പ്രഖ്യാപിക്കുമെന്നാണ് വിവരങ്ങള്‍. ചിരഞ്ജീവി, രാം ചരണ്‍, അഖില്‍, നാനി, റാണ ദഗ്ഗുബതി, സിദ്ധാര്‍ഥ്, അദിതി റാവു തുടങ്ങിയവരെല്ലാം ചടങ്ങിനെത്തി.
സോഷ്യല്‍ മീഡിയയിലൂടെയും താരങ്ങള്‍ അഭിനന്ദനം അറിയിച്ച് എത്തുന്നുണ്ട്. നവാഗതനായ കാര്‍ത്തിക് സംവിധാനം ചെയ്ത് 'ഒകെ ഒക ജീവിതം' എന്ന ചിത്രമാണ് ശര്‍വാനന്ദിന്റേതായി ഒടുവിലായി പുറത്തിറങ്ങിയത്.
Content Highlights: Sharwanand and Rakshitas engagement ceremony in Hyderabad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..