പഠാൻ പോസ്റ്റർ | photo: facebook/shahrukh khan
സിനിമാ പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഷാരൂഖ് ഖാനും ദീപിക പദുകോണും ഒന്നിക്കുന്ന പഠാന് എന്ന ചിത്രത്തിനായി. വിവാദങ്ങള്‍ ഒരു വശത്തുണ്ടെങ്കിലും ഓണ്‍ലൈന്‍ ബുക്കിങ്ങില്‍ കരുത്തുകാട്ടുകയാണ് ഈ സിദ്ധാര്‍ഥ് ആനന്ദ് ചിത്രം.
ഇതുവരെ ഷാരൂഖ് ചിത്രത്തിന്റെ രണ്ടര ലക്ഷത്തിലേറെ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന് മികച്ച ബുക്കിങ്ങാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു.
ആദ്യ വാരത്തില്‍ ആഗോളതലത്തില്‍ പഠാന് 300 കോടിയോളം നേടിയേക്കുമെന്നാണ് അനലിസ്റ്റുകളുടെ വാദം. ഇന്ത്യയില്‍ നിന്ന് മാത്രം 200 കോടിയോളം ചിത്രം നേടാന്‍ സാധ്യതയുണ്ടെന്ന് ഇവര്‍ പറയുന്നു.
പ്രീ ബുക്കിങ്ങിലൂടെ ജര്‍മനിയില്‍ നിന്ന് 1,50,000 ലധികം യൂറോയാണ് ഈ സൂപ്പര്‍താര ചിത്രം ഇതുവരെ നേടിയത്. ഈ നേട്ടത്തോടെ യഷ് നായകനായെത്തിയ 'കെജിഎഫ് ചാപ്റ്റര്‍ 2' ന്റെ ലൈഫ് ടൈം കളക്ഷന്‍ പഠാന് തകര്‍ത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജര്‍മനിയില്‍ നിന്നും 1,44,000 യൂറോയാണ് 'കെജിഎഫ് 2' നേടിയത്.
നാല് വര്‍ഷത്തിന് ശേഷം എത്തുന്ന ഷാരൂഖ് ഖാന് ചിത്രം എന്നത് പഠാന്റെ പ്രത്യേകതയാണ്. ജനുവരി 25-നാണ് പഠാന് തിയേറ്ററുകളില്‍ എത്തുന്നത്.
Content Highlights: sharukh khan film pathan sells more than 2.5 lakh tickets
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..