പഠാൻ പോസ്റ്റർ | photo: facebook/shahrukh khan
ഷാരൂഖ് ഖാന് നായകനായെത്തിയ 'പഠാന്' റിലീസിന് മുന്‍പെ ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. റിലീസിന്റെ തലേദിവസമായ ജനുവരി 24-നാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ഓണ്‍ലൈനിലെത്തിയത്.
വ്യാജ പതിപ്പിനെതിരെ അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. എല്ലാവരും ചിത്രം തിയേറ്ററില്‍ നിന്ന് തന്നെ കാണണമെന്ന് അണിയറപ്രവര്‍ത്തകര്‍ അഭ്യര്‍ഥിച്ചു.
തിയേറ്ററുകളില്‍ നിന്ന് ചിത്രത്തിലെ രംഗങ്ങള്‍ ഷൂട്ട് ചെയ്ത് പ്രചരിപ്പിക്കരുതെന്നും അണിയറപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നുണ്ട്. വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ തങ്ങളെ അറിയിക്കണമെന്ന് യഷ് രാജ് ഫിലിംസ് അറിയിച്ചിട്ടുണ്ട്.
അതേസമയം, മികച്ച പ്രീ ബുക്കിങ്ങുമായാണ് പഠാന് ഇന്ന് തിയേറ്ററുകളില്‍ എത്തിയത്. ഷാരൂഖ് ഖാനൊപ്പം ദീപിക പദുകോണും ജോണ്‍ എബ്രഹാമും ചിത്രത്തിലുണ്ട്. പ്രേക്ഷകരുടെ ഭാഗത്തുനിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
നാല് വര്‍ഷത്തിന് ശേഷമാണ് ഒരു ഷാരൂഖ് ഖാന് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. സിദ്ധാര്‍ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
Content Highlights: sharukh khan film padan leaked online before release
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..