പ്രണയം നടിച്ച് കൊന്നുകളഞ്ഞവള്‍, പരമാവധി ശിക്ഷ നല്‍കണം- ഷംന കാസിം


ഷംന കാസിം, ഗ്രീഷ്മ

ഷാരോണ്‍ വധക്കേസില്‍ കാമുകി ഗ്രീഷ്മ കുറ്റം സമ്മതിച്ചതിന് പിന്നാലെ പ്രതികരണവുമായി ഷംന കാസിം. പ്രണയം നടിച്ച് നടത്തിയ ആസൂത്രിത കൊലപാതകത്തിന് മാപ്പില്ല പരമാവധി ശിക്ഷ നല്‍കണമെന്നും ഷംന കുറിച്ചു.

ഷംനയുടെ കുറിപ്പ്പ്രണയം നടിച്ച് ഷാരോണിനെ കൊന്നുകളഞ്ഞവള്‍ മരണത്തിലേക്ക് അവന്‍ നടന്നുപോകുമ്പോള്‍ അവന്‍ അവളെ അത്രക്കും വിശ്വസിച്ചിരുന്നിരിക്കും ആസൂത്രിത കൊലപാതകത്തിന് മാപ്പില്ല പരമാവധി ശിക്ഷ നല്‍കണം

മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു ഗ്രീഷ്മയുടെ കുറ്റസമ്മതം. ഷാരോണിനെ ഒഴിവാക്കാന്‍ കഷായത്തില്‍ വിഷം നല്‍കി കുടിപ്പിക്കുകയായിരുന്നുവെന്നാണ് ഗ്രീഷ്മയുടെ മൊഴി. ഈ മാസം 14നാണ് ഗ്രീഷ്മയുടെ വീട്ടില്‍ നിന്ന് മടങ്ങിയ ഷാരോണ്‍ ഛര്‍ദ്ദിച്ച് അവശനായി ആശുപത്രിയില്‍ ചികിത്സ തേടിയത്. ആന്തരാവയങ്ങള്‍ തകരാറിലായി 25 നാണ് മരിക്കുന്നത്. മരണമൊഴിയില്‍ പോലും ഷാരോണ്‍ ഗ്രീഷ്മയെ കുറ്റപ്പെടുത്തിയില്ല. ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഗ്രീഷ്മയോട് കഷായത്തിന്റെ വിവരങ്ങള്‍ ചോദിച്ചുവെങ്കിലും അവര്‍ അതെക്കുറിച്ച് വെളിപ്പെടുത്താന്‍ തയ്യാറായില്ല.

തുടക്കം മുതല്‍ ഗ്രീഷ്മയുടെ പെരുമാറ്റത്തില്‍ ഷാരോണിന്റെ കുടുംബാംഗങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു. മരണത്തിന് ശേഷം അവരുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തുടക്കം മുതല്‍ താന്‍ നിരപരാധിയാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയായിരുന്നു ഗ്രീഷ്മ. എന്നാല്‍ കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥരുട സംഘം ഗ്രീഷ്മയെ കമ്മീഷണര്‍ ഓഫീസിലേക്ക് വിളിച്ച് ചോദ്യം ചെയ്തതോടെയാണ് കുറ്റ സമ്മതം നടത്തിയത്.

Content Highlights: Sharon Murder case, Greeshma Shamna, Kasim against lover greeshma, asks to serve justice


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented