ടന്‍ ഷറഫുദ്ദീന് രണ്ടാമത്തെ കുഞ്ഞു പിറന്നു. തനിക്കൊരു പെണ്‍കുഞ്ഞു കൂടി പിറന്നുവെന്ന് നടന്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചു. കുഞ്ഞിനെ എടുക്കുന്ന ചിത്രവും നടന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ബീമയാണ് ഷറഫുദ്ദീന്റെ ഭാര്യ. ദുവയാണ് മൂത്തമകള്‍. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിരാ എന്ന ചിത്രത്തിലാണ് നടന്‍ അവസാനമായി അഭിനയിച്ചത്. ചിത്രത്തിലെ ഡോ ബെഞ്ചമിന്‍ ലൂയിസ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

sharaf u dheen

Content Highlights : sharaf u dheen anchaam pathira premam actor blessed with new baby fb post