ഷങ്കറിന്റെ വേൾപ്പാരിയിൽ നായകൻ സൂര്യയല്ല, രൺവീർസിം​ഗ്?


വിവിധ ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിന് മൂന്ന് ഭാ​ഗങ്ങളുണ്ടാകും.

രൺവീർ സിം​ഗ്, ഷങ്കർ | ഫോട്ടോ: പി.ടി.ഐ, വി.രമേഷ് | മാതൃഭൂമി

തമിഴിലെ ബ്രഹ്മാണ്ഡചിത്രങ്ങളുടെ സംവിധായകനാണ് ഷങ്കർ. കമൽഹാസൻ നായകനാവുന്ന ഇന്ത്യൻ 2, രാംചരൺ ചിത്രം എന്നിവയാണ് ജോലികൾ പുരോ​ഗമിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ രണ്ട് ചിത്രങ്ങൾ. ഇവയ്ക്ക് ശേഷം സൂര്യയെ നായകനാക്കി വേൾപ്പാരി എന്ന പേരിൽ ഒരു ചിത്രം അദ്ദേഹം ഒരുക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ മറ്റൊരാളായിരിക്കും നായകനെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ.

സാഹിത്യ അക്കാദമി ജേതാവായ സു വെങ്കടേശന്റെ വേൾപ്പാരി എന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണിത്. സൂര്യ നായകനാവും എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. പക്ഷേ ബോളിവുഡ് യുവസൂപ്പർതാരം രൺവീർ സിം​ഗിന്റെ പേരാണ് നായകസ്ഥാനത്തേക്ക് ഇപ്പോൾ പറഞ്ഞുകേൾക്കുന്നത്. വിവിധ വിനോദ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.



വിവിധ ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിന് മൂന്ന് ഭാ​ഗങ്ങളുണ്ടാകും. 2023 മധ്യത്തിലാകും ആദ്യഭാ​ഗത്തിന്റെ ചിത്രീകരണം തുടങ്ങുക. ഷങ്കറിന്റെയും രൺവീർസിം​ഗിന്റേയും സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രമായാണ് വേൾപ്പാരി ഒരുങ്ങുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2021-ൽ അന്യൻ എന്ന ചിത്രം രൺവീറിനെ വെച്ച് റീമേക്ക് ചെയ്യാൻ ഷങ്കർ ശ്രമിച്ചിരുന്നു.

കൽക്കിയുടെ പൊന്നിയിൻ സെൽവനേപ്പോലെ തമിഴ് സാഹിത്യത്തിലെ ക്ലാസിക് എന്ന് വിശേഷണമുള്ള മറ്റൊരു നോവലാണ് വേൾപ്പാരി. സംഘകാലത്ത് പറമ്പ് നാട് ഭരിച്ചിരുന്ന വേൾപ്പാരി എന്ന ഭരണാധികാരിയുടെ കഥയാണ് നോവൽ പറയുന്നത്.

Content Highlights: Velpari Movie News, Velpari Movie Update, Shankar and Ranveer Singh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented