ശങ്കർ, ഇന്ത്യൻ 2 പോസ്റ്റർ | photo: facebook/shankar
കമല്‍ ഹാസനെ നായകനാക്കി ശങ്കര്‍ ഒരുക്കുന്ന 'ഇന്ത്യന്‍ 2'-വിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. പല കാരണങ്ങള്‍ കൊണ്ട് മുന്‍പ് ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. പിന്നാലെ കുറച്ചുനാള്‍ക്ക് മുന്‍പാണ് ഷൂട്ടിങ് പുനരാരംഭിച്ചത്. ഇപ്പോഴിതാ സിനിമയിലെ സുപ്രധാന ആക്ഷന്‍ രംഗം ചിത്രീകരിക്കാനായി അണിയറപ്രവര്‍ത്തകര്‍ തായ്‌വാനിലേയ്ക്ക് തിരിച്ചിരിക്കുകയാണ്.
ട്രെയിനില്‍ വെച്ചുള്ള ആക്ഷന്‍ രംഗമാണ് തായ്‌വാനില്‍ ചിത്രീകരിക്കുകയെന്നാണ് വിവരങ്ങള്‍. തായ്‌വാനിലെ ഷൂട്ടിന് ശേഷം സൗത്ത് ആഫ്രിക്കയിലേയ്ക്ക് സംഘം തിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ജൂണ്‍ മാസമോടെ പൂര്‍ത്തിയാക്കുമെന്ന് ശങ്കര്‍ നേരത്തെ അറിയിച്ചിരുന്നു.
കമല്‍ ഹാസന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത 'ഇന്ത്യന്‍' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 'ഇന്ത്യന്‍ 2'. കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ഥ്, സമുദ്രക്കനി, രാകുല്‍ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിന്‍ഹ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlights: shankar kamal indian 2 shooting in taiwan
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..