സംവിധായകൻ ശങ്കർ ഒരുക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. രാം ചരണാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ ഒരുക്കുന്ന ചിത്രമാണിത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരിഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 

2022ലാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ പേരുകളും ഉടൻ വെളിപ്പെടുത്തും. 

തങ്ങളുടെ നിർമ്മാണ രം​ഗത്തെ നാഴിക കല്ലാകും ഈ ചിത്രമെന്ന് ദിൽ രാജു പറയുന്നു. ശങ്കറും രാം ചരണുമൊന്നിച്ച് പ്രവർത്തിനാകുന്നതിൽ സന്തോഷം.സിനിമാ പ്രേമികൾക്ക് ആസ്വാദ്യകരമാകുന്ന ചിത്രം നിർമിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പാൻ ഇന്ത്യൻ ചിത്രം അണിയിച്ചൊരുക്കുന്നത്. ദിൽ രാജു പറയുന്നു. 

 

 രാം ചരണിന്റെ പതിനഞ്ചാമത്തെ ചിത്രമാണിത്. എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആർ‌ആർ‌ആറാണ് രാം ചരണിന്റെ ഏറ്റവും പുതിയ ചിത്രം. ജൂനിയർ എൻ‌ടി‌ആർ, ആലിയ ഭട്ട്, ഒലിവിയ മോറിസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

അതേസമയം കമൽഹാസൻ നായകനായെത്തുന്ന ഇന്ത്യൻ 2-ന്റെ തിരക്കുകളിലാണ് ശങ്കർ ഇപ്പോൾ

Content Highlights : shankar And Ram Charan teams up for a movie produced by sree venkateswara creations