-
കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ ഒരുക്കുന്ന ഇന്ത്യന്‍ 2ന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ ക്രെയില്‍ പൊട്ടി വീണുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചത് വാര്‍ത്തയായിരുന്നു.
സംവിധായകന്‍ ശങ്കര്‍, കമല്‍ഹാസന്‍, നായിക കാജല്‍ അഗര്‍വാള്‍ എന്നിവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ഇപ്പോഴിതാ അപകടത്തിന്‍റെ ഞെട്ടലില്‍ നിന്നും താന്‍ ഇനിയുെ മോചിതനായിട്ടില്ലെന്ന് പറയുകയാണ് ശങ്കര്‍. അപകടത്തിന് ശേഷം ഉറക്കമില്ലാത്ത രാത്രികളായിരുന്നുവെന്നും ക്രെയില്‍ പതിച്ചത് തന്‍റെ മുകളിലായിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ചു പോവുകയാണെന്നും ശങ്കര്‍ ട്വീറ്റ് ചെയ്തു.
പൂനമല്ലി നസറത്ത് പേട്ടയിലെ ഇവിപി ഫിലിം സിറ്റിയില്‍ ആണ് അപകടം നടന്നത്. ഒരു ഗാനരംഗം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പിന് മുന്നോടിയായി സെറ്റ് ഇടുന്ന ജോലി നടക്കുന്നതിനിടയില്‍ ക്രെയിനിന്റെ മുകളില്‍ കെട്ടിയിരുന്ന ഭാരമേറിയ വലിയ ലൈറ്റുകള്‍ ചെരിഞ്ഞു വീണതാണ് അപകടത്തിനിടയാക്കിയത്. സെറ്റില്‍ ഒരുക്കിയിരുന്ന ടെന്റിന് മേല്‍ ക്രെയിന്‍ വീണു. ക്രെയിനിനടയില്‍പ്പെട്ട മൂന്നു പേര്‍ തല്‍ക്ഷണം മരിച്ചു.
സംവിധാന സഹായികളായ മധു (29), കൃഷ്ണ(34), നൃത്ത സഹ സംവിധായകന്‍ ചന്ദ്രന്‍(60) എന്നിവര്‍ അപകടത്തില്‍ മരിച്ചിരുന്നു. പതിനൊന്നോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ടെന്റിനുള്ളില്‍ അവര്‍ക്കൊപ്പം ശങ്കറും ഇരുന്നിരുന്നു. ടെന്റിന് മുകളില്‍ കെട്ടിയിരുന്ന തുണിയുടെ ഭാഗമാണ് ശങ്കറിന് മേല്‍ വീണത്. അദ്ദേഹം ഇരുന്നിടത്ത് നിന്ന് തെന്നിമാറിയത് കൊണ്ടാണ് അപകടത്തില്‍ നിന്ന് ശങ്കര്‍ അത്ഭുതകരമായി രക്ഷപ്പെട്ടത്.
Content Highlights : Shankar About Tragic Incident Happened at Indian 2 sets Kamal Hassan Kajal Agarwal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..