ജനികാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 2.0 ഉടന്‍ പൂര്‍ത്തിയാകുമെന്ന് ശങ്കര്‍. രജനികാന്തും അക്ഷയ്കുമാറും ഉള്‍പ്പെടുന്ന സംഘട്ടന രംഗങ്ങളും ചിത്രത്തിലെ മറ്റ് പ്രധാനപ്പെട്ട രംഗങ്ങളുടെയും ചിത്രീകരണം പൂര്‍ണമായും അവസാനിച്ചെന്ന് ശങ്കര്‍ പറയുന്നു. ഇനി ഒരു ഗാനരംഗവും കുറച്ച് അറ്റകുറ്റപ്പണികളും കൂടി കഴിഞ്ഞാല്‍ 2.0 പൂര്‍ത്തിയാകുമെന്ന് ശങ്കര്‍ ട്വീറ്റ് ചെയ്തു.

2010 ല്‍ ഇറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം യെന്തിരന്റെ രണ്ടാം പതിപ്പാണ് 2.0. രജനി-ശങ്കര്‍ വിജയ കൂട്ടുക്കെട്ടിലൊരുങ്ങുന്നതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ സിനിമാലോകം ചിത്രത്തെ ഉറ്റുനോക്കുന്നത്. മുംബൈയില്‍ നടന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ലോഞ്ച് വലിയ തരംഗമാണ് സൃഷ്ടിച്ചത്. 

ബോളിവുഡ് താരം അക്ഷയ് കുമാര്‍ വില്ലന്‍ വേഷത്തിലെത്തുന്നുവെന്നതാണ് ചിത്രത്തിന്റെ വലിയ പ്രത്യേകതകളിലൊന്ന്. ആമി ജാക്സാനാണ് നായിക വേഷത്തിലെത്തുന്നത്.