സംവേർ സിനിമയുടെ പോസ്റ്റർ, ഷെയ്ൻ നിഗം | ഫോട്ടോ: ബി. മുരളീകൃഷ്ണൻ | മാതൃഭൂമി
നടൻ ഷെയ്ൻ നിഗം ആദ്യമായി സംവിധാനം ചെയ്ത ഷോർട് ഫിലിം 'സംവേർ' (Somewhere) സ്വന്തം ഒ.ടി.ടി. പ്ലാറ്റുഫോമിലൂടെ റിലീസ് ചെയ്യും. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷെയ്ൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ സ്കൂൾകാല സുഹൃത്തുക്കൾക്കൊപ്പം ഷെയ്ൻ കൈകോർക്കുന്ന ചിത്രമാണ് 'സംവേർ'.
26 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ നാല് കഥാപാത്രങ്ങളുണ്ടാവും. മാജിക് റിയലിസം വിഭാഗത്തിൽപ്പെടുന്ന ചിത്രമാണിത്. സ്കൂൾ നാളുകൾ മുതൽ അറിയുന്നവരാണ് സിനിമയുടെ ഭാഗമായുള്ളവരിൽ ഭൂരിപക്ഷവും. കഥ, തിരക്കഥ, ക്യാമറ, എഡിറ്റിംഗ്, സംഗീതം എന്നിവ നിർവഹിച്ചത് ഷെയ്ൻ തന്നെയാണ് നിർവഹിക്കുന്നത്. ഫയാസ് എൻ. ഡബ്ലിയുവും തിരക്കഥാ രചനയിൽ പങ്കാളിയാണ്.
പശ്ചാത്തല സംഗീതം: പ്രകാശ് അലക്സ്, അസോസിയേറ്റ് ക്യാമറമാൻ: സിതിൻ സന്തോഷ്, ജെ.കെ, കലാസംവിധാനം: ഫയസ് എൻ.ഡബ്ലിയു, പ്രൊഡക്ഷൻ കൺട്രോളർ: അശ്വിൻ കുമാർ, സ്റ്റുഡിയോ: സപ്ത റെക്കോർഡ്സ്, ലൈൻ പ്രൊഡ്യൂസർ: ജിതിൻ കെ സലിം, കളറിസ്റ്റ്: സജുമോൻ ആർ ഡി, അസിസ്റ്റന്റ് കളറിസ്റ്റ്: വിനു വിൽഫ്രഡ്, സൗഡ്: വിക്കി, കിഷൻ, ഡിസൈൻ: ഏസ്തെറ്റിക് കുഞ്ഞമ്മ, മേക്കപ്പ്: റിസ്വാൻ ദി മേക്കപ്പ് ബോയ്, ക്യാമറ അസിസ്റ്റന്റസ്: അക്ഷയ് ലോറൻസ്,ഷോൺ, പ്രൊഡക്ഷൻ ഓപ്പറേറ്റ്സ്: അഖിൽ സാജു, മനു തോമസ്, വാർത്ത പ്രചരണം: പി.ശിവപ്രസാദ്.
Content Highlights: shane nigan directing movie, somewhere movie, shane nigam's movie releasing his own ott platform
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..