-
നാടെങ്ങും കൊറോണ ഭീതിയില്‍ വീടുകളില്‍ കഴിയുകയാണ്. നിരവധി സിനിമകള്‍ റിലീസ് കാത്തിരിക്കുന്നുണ്ടെങ്കിലും കര്‍ശനനിയന്ത്രണങ്ങളോടെ തീയേറ്ററുകള്‍ അടച്ചുപൂട്ടിയിരിക്കുന്നതിനാല്‍ സിനിമാലോകവും സ്തംഭിച്ചിരിക്കുകയാണ്. മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം, വണ്‍, കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്, മാലിക്,ഹലാല്‍ ലൗ സ്റ്റോറി, മോഹന്‍കുമാര്‍ ഫാന്‍സ്, ഹിന്ദിയിലെ സൂര്യവംശി, 1983 എന്നിങ്ങനെ റിലീസാകാനും അണിയറിയിലും സിനിമകളുടെ വന്‍ നിര തന്നെയുണ്ട്. അക്കൂട്ടത്തില്‍ ഷെയ്ന്‍ നിഗം നായകനാകുന്ന വെയിലുമുണ്ട്.
നടനുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ചിത്രമായിരുന്നു വെയില്‍. നിര്‍മ്മാതാക്കളുമായുണ്ടായ വാക്ക് തര്‍ക്കങ്ങള്‍ ഷെയ്‌നിനെതിരെ വിലക്ക് വീഴുക വരെയെത്തിച്ചിരുന്നു. ഒടുവില്‍ ഷെയ്ന്‍ നഷ്ടപരിഹാരത്തുക നല്‍കിയതോടെ പ്രശ്‌നങ്ങളെല്ലാം ഒത്തു തീര്‍ന്നിരുന്നു. ഇപ്പോള്‍ വെയിലിന്റെ പുതിയ പോസ്റ്റര്‍ കണ്ടപ്പോള്‍ ആരാധകര്‍ ആവേശഭരിതരായിരിക്കുകയാണ്.
ഇരുട്ടില്‍ പുകവലിക്കുന്ന ഷെയ്‌നിന്റെ ചിത്രമാണ് പോസ്റ്ററില്‍. നവാഗതനായ ശരത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോബി ജോര്‍ജ് ആണ് നിര്‍മ്മാണം. ഷെയ്‌നിനൊപ്പം ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷാസ് മുഹമ്മദ് ആണ് ഛായാഗ്രഹണം. ഗുഡ്വില്‍ എന്റര്‍ടെയിന്‍മെന്റ്‌സ് ആണ് വിതരണം.
കൊറോണ വൈറസ് ഭീതിയും ജാഗ്രതയും അകന്നാല്‍ എത്രയും പെട്ടെന്ന് സിനിമ തീയേറ്ററുകളിലെത്തണമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

Content Highlights : shane nigam veyil malayalam movie new poster released


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..