ഷെയ്നും രേവതിയും പ്രധാന വേഷത്തിൽ; 'ഭൂതകാലം' ഫസ്റ്റ് ലുക്ക്


ഷെയ്ന്‍ നിഗം ആദ്യമായി സംഗീത സംവിധായകനാവുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഗോപി സുന്ദറാണ് നിര്‍വഹിച്ചിരിക്കുന്നത്

Bhoothakalam First Look

ഷെയ്‍ൻ നിഗം നായകനാകുന്ന പുതിയ ചിത്രം ഭൂതകാലത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. രാഹുല്‍ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രേവതിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാഹുല്‍ സദാശിവനും ശ്രീകുമാർ ശ്രേയസും ചേർന്നാണ് രചന

സൈജു കുറുപ്പ്, ജെയിംസ് ഏലിയാ, ആതിര പട്ടേല്‍, അഭിറാം രാധാകൃഷ്ണന്‍, വത്സല മേനോന്‍, മഞ്ജു പത്രോസ്, റിയാസ് നര്‍മകല തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

ഷെയ്ന്‍ നിഗം ആദ്യമായി സംഗീത സംവിധായകനാവുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഗോപി സുന്ദറാണ് നിര്‍വഹിച്ചിരിക്കുന്നത്.

അന്‍വര്‍ റഷീദിന്റെയും അമല്‍ നീരദിന്റെയും വിതരണ സംരംഭമായ എ&എ റിലീസ് അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് തേരേസ റാണിയും സുനില ഹബീബും ചേര്‍ന്നാണ്. ഷെയ്ന്‍ നിഗത്തിന്റെ മാതാവാണ് സുനില ഹബീബ്. ഛായാഗ്രാഹണം ഷെഹ്നാദ് ജലാൽ. എഡിറ്റിങ്ങ് ഷഫീഖ് മുഹമ്മദ്.

content highlights : shane nigam revathy new movie Bhoothakaalam directed by Rahul Sadasivan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022

More from this section




Most Commented